0%

Chapter Title : ജീവിതം മാറ്റിയ യാത്ര 6 [Mahesh Megha]

Author : Kambikathakal Read All Parts 459

കേസ്സായതുകൊണ്ടാണ് തന്നെ തന്നെ ഏല്‍പ്പിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ വേറെ ആരും അറിയേണ്ട'.

'ശരി സര്‍, ഞാന്‍ അന്വേഷണം ആരംഭിക്കാം.'.

**************************************************

ഉച്ചയോടെയാണ് ചേച്ചി വീട്ടിലെത്തിയത്. അത് വരെ ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. ചേച്ചി വന്നപ്പോള്‍ ഓടിപ്പോയി ഡോര്‍ തുറന്ന് വെച്ചു. രാജി വാതിലിന് പുറകിലേക്ക് മാറി. ചേച്ചി കാര്യങ്ങള്‍ വിശദമായി പറഞ്ഞു.

' ഈ വിഷയത്തില്‍ ശരത്തിനെ നേരിട്ട് കസ്റ്റഡിയിലെടുക്കാന്‍ കഴിയില്ല. കൃത്യമായ തെളിവില്ലാതെ അയാളെ തൊട്ടാല്‍ നമ്മളെല്ലാവരും കുടുങ്ങും. കൃത്യമായ പ്ലാനിംഗോട് കൂടി മാത്രമേ മുന്നിലേക്ക് പോകാന്‍ സാധിക്കൂ'.

' ചേച്ചീ, അങ്ങിനെയാണെങ്കില്‍ ആദ്യം ആ വാടക കൊലയാളിയെ പൂട്ടണം. അവനെ കൊണ്ട് ശരത്തിന്റെ പേര് പറയിപ്പിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാകില്ലേ?' ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.

'ശരിയാണ്. പക്ഷെ ഇവള്‍ കാണിച്ച് തന്നെ വാട്‌സ് ആപ്പ് സന്ദേശമല്ലാതെ മറ്റൊരു ലിങ്കും നമ്മുടെ കയ്യിലില്ലല്ലോ, ഏതെങ്കിലും ഒരു കച്ചിത്തുരുമ്പില്‍ പിടിച്ച് അവിടെയെത്തണം. അല്ലാതെ ഒരു രക്ഷയുമില്ല'. ചേച്ചി പറഞ്ഞു.

' ചേച്ചീ, ഞാനൊരു അഭിപ്രായം പറയട്ടേ' രാജി ചോദിച്ചു.

പറഞ്ഞോളൂ എന്ന രീതിയില്‍ ചേച്ചി അവളെ നോക്കി.

' എന്തായാലും ഞാന്‍ മിസ്സിങ്ങാണെന്ന പരാതി കിട്ടിയില്ലേ, അപ്പോള്‍ പിന്നെ വീട്ടില്‍ പോയി അന്വേഷണം നടത്താമല്ലോ. ചെറിയച്ഛനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ഫോണ്‍ പിടിച്ചെടുത്താല്‍ പോരേ, അപ്പോള്‍ പിന്നെ എളുപ്പത്തില്‍ ആ നമ്പര്‍ കിട്ടില്ലേ?'

' അതത്ര എളുപ്പമല്ല, കാരണം ശരത്താണ് നിലവില്‍ പരാതി തന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ അയാളെ പിടിച്ച് ചോദ്യം ചെയ്യലും വിരട്ടലുമൊന്നും നടക്കില്ല. പ്രത്യേകിച്ച് ഭരണത്തിലും പോലീസിലുമെല്ലാം പിടിപാടുള്ള വ്യക്തി എന്ന നിലയില്‍. മാത്രമല്ല അങ്ങിനെ

💬 Comments

View all comments