Chapter Title : ജീവിതം മഹാസാഗരം 2
അത് ഫിൽ ചെയ്തു കഴിഞ്ഞപ്പോൾ ബാഗ് എടുത്തു കൂടെ വരാൻ പറഞ്ഞു. അപ്പോൾ ഞാൻ ഇന്നലെ കണ്ട പെൺകുട്ടി ബാഗ് എടുത്തു ക്ലാസ്സിലേക്ക് വന്നു അവളെ കണ്ട ഉടനെ എനിക്ക് സന്തോഷമായി ഞാൻ സ്വർഗത്തിൽ എത്തിയ പോലെ തോന്നി അവൾ വന്ന ഉടനെ പുഞ്ചിരിച്ചു കൊണ്ട് ഫസ്റ്റ് ബെഞ്ചിലേക്ക് പോയി അവൾ ഒരു കുട്ടിയോട് നല്ല സന്തോഷത്തോടെ എന്തോ പറയുന്നുണ്ടായിരുന്നു അവർ തമ്മിൽ നേരത്തെ പരിജയം ഉള്ള പോലെ ആയിരുന്നു ബാക്ക് ബെഞ്ചിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ഒരു പയ്യനെ ടീച്ചർ ഫസ്റ്റ് ബെഞ്ചിലേക്ക് ഇരുത്തി എന്നെ അവിടേക്ക് തട്ടി. ഞാൻ അവിടെ വിഷമത്തോടെ ഇരുന്നു ഇവിടെ നിന്നും നോക്കിയാൽ അവളെ ശരിക്കും കാണാൻ കഴിയുന്നില്ല. അങ്ങനെ ടീച്ചർ ക്ലാസ്സ് എടുക്കാൻ തുടങ്ങി. എന്റെ കയ്യില്നിന്നും പെട്ടന്ന് പേന താഴെ പോയി എന്റെ ഒപ്പം ഇരിക്കുന്നവന് പേന എടുത്തു തന്നു ഞാൻ താങ്ക്സ് പറഞ്ഞതും ടീച്ചർ കണ്ടതും ഒരുമിച്ച് ആയിരുന്നു *സാലിക്ക് ഇവനെ അല്ല നിന്നെ ആണ് മാറ്റി ഇരുതെണ്ടത് സിദ്ധാര്ത് നിനക്ക് പറ്റിയ കൂട്ടു തന്നെയാ രണ്ടും ക്ലാസിനു പുറത്ത് പൊക്കൊ. മനുഷ്യന് ക്ഷമിക്കുന്നതിനു ഒരു പരുതി ഉണ്ട്* ഞങ്ങൾ കാര്യം പറയാൻ കുറെ ശ്രമിച്ചു പക്ഷെ ടീച്ചർ അത് ഒന്നും കേള്ക്കാൻ നിന്നില്ല ഞാൻ അവളെ നോക്കിയപ്പോൾ ഞങ്ങളെ നോക്കി ചിരിക്കുകയാണു എല്ലാവരും ഞങ്ങളെ നോക്കുന്നു സാലിക്ക് പുറത്തേക്ക് പോയി അവന്റെ കൂടെ ഞാനും പോയി ഞങ്ങൾ ക്ലാസിനു പുറത്ത് നിൽക്കുമ്പോൾ അതുവഴി വരുന്ന എല്ലാവരും ഞങ്ങളെ തന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു പോകുന്നു
💬 Comments
View all comments