Chapter Title : ജീവിതം നദി പോലെ…10 [Dr.wanderlust]
മുഖം ഹാളിലെ നിഴലിൽ വ്യക്തമല്ല.
ഞാൻ ഇക്കയുടെ അടുത്തെത്തി. പുള്ളി എന്നെ മുഖമുയർത്തി നോക്കി. ഞാൻ ഇന്നേവരെയും കണ്ടിട്ടില്ലാത്തൊരു പൈശാചിക ഭാവം ആ മുഖത്തുണ്ടായിരുന്നു.
എന്നെ കണ്ടതും പുള്ളി തൊട്ടടുത്ത മുറിയിലേക്ക് നടന്നു. ഞാനും പിന്നാലെ അങ്ങോട്ട്പോയി.
" എന്തായി? "
"അവനല്ല അജൂ..."
"ഉറപ്പാണോ?"
"ഉം... ഇല്ലെങ്കിൽ ഇത്രയും ഒന്നും അവൻ താങ്ങില്ല.."
"ഇനി എന്ത് ചെയ്യും?"
"ഉം.. വേറെ വഴിയുണ്ട്. ഞാൻ ഒരാഴ്ച ഉണ്ടാവില്ല. എല്ലാം നോക്കിക്കോണം. പിന്നെ ഈ പന്നിടെ മുകളിൽ ഒരു കണ്ണുണ്ടാവണം."
"ആ ഞാൻ നോക്കിക്കോളാം. എന്താ ഇവൻ പറയുന്ന കഥ?"
"കേച്ചേരി റൂട്ടിൽ വച്ചു ഇവന്റെ വണ്ടിക്ക് വട്ടം വച്ചു പണി കൊടുത്തതാണത്രേ.."
"വണ്ടി ഏതാ?"
"തമിഴ് നാട് രെജിസ്ട്രേഷൻ വൈറ്റ് കളർ സ്വിഫ്റ്റ്. പിന്നെയൊരു വണ്ടി കൂടെയുണ്ടായിരുന്നത്രെ. തായോളി ആ വണ്ടി ഓർക്കുന്നില്ല. " ഇക്ക ചീറി.
പിന്നെ തിരിഞ്ഞു നടന്നു. മറ്റുള്ളവരെയും കൂട്ടി പുറത്തേക്ക് പോയി.പുറത്തു വണ്ടികൾ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു.
ഞാൻ ചെല്ലുമ്പോൾ പെണ്ണുങ്ങൾ രണ്ടും കസേരയിൽ ഇരിക്കുന്ന അബ്ദുക്കയുടെ കാൽക്കൽ ഇരുന്നു കരയുന്നു. ഞാൻ ചെല്ലുന്ന ശബ്ദം കേട്ട് അവർ തലയുയർത്തി ഭയത്തോടെ നോക്കി.
"ഡോക്ടർ ഇങ്ങോട്ട് വരും. ഹോസ്പിറ്റലിൽ പോകണ്ട. " ഞാൻ കനത്ത സ്വരത്തിൽ പറഞ്ഞു. അവർ പേടിയോടെ തല കുലുക്കി.അപ്പോഴാണ് ഞാൻ ആ പെണ്ണിനെ ശ്രദ്ദിച്ചത്. അവളെ എവിടെയോ കണ്ടു മറന്ന പോലെ. ഒന്ന് കൂടി അവളെ സൂക്ഷിച്ചു നോക്കിയ ശേഷം ഞാൻ പുറത്തേക്ക് നടന്നു.
-------------------------------------------------------------
ടെൻഷൻ കാരണം എനിക്ക് ഉറക്കം വരുന്നില്ല. സമയ്യയെ കാണാൻ
💬 Comments
View all comments