0%

Chapter Title : ജീവിതം നദി പോലെ…10 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

പോയില്ലെങ്കിൽ ഞാൻ ആണ് ആ ഗോൾഡ് കൊണ്ടു പോകേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ അബ്ദുക്ക ഇരുന്നയിടത്തു ഇപ്പോൾ ഞാൻ ചോരയോലിപ്പിച്ചിരുന്നേനെ.

ആ രംഗമോർത്തപ്പോൾ എന്റെ ഉടലൊന്ന് വിറച്ചു. പക്ഷേ ഇത്രയും നാൾ സംഭവിച്ചിട്ടില്ലാത്തൊരു സംഭവം. എവിടെയോ ഒന്നും മാച്ച് ആകുന്നില്ല. വടക്കാഞ്ചേരി റോട്ടിൽ എത്രയോ ഒഴിഞ്ഞ സ്ഥലങ്ങളുണ്ട്, പിന്നെന്തു കൊണ്ടാണ് കേച്ചേരി വച്ചവർ അബ്ദുക്കയെ ആക്രമിക്കണം? ഞാൻ വീണ്ടും ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗ് കൂടി ഒഴിച്ചടിച്ചു.

-------------------------------------------------------------

ഞാൻ കണ്ണു തുറന്നപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. പാതി കാലിയായ മദ്യ കുപ്പിയാണ് ആദ്യം കണ്ണിൽ കണ്ടത്. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നതിനു ശേഷം ഞാൻ ഒരു സിഗരറ്റ് പുകച്ചു കൊണ്ട് ബാൽക്കണിയിലേക്ക് പോയി.

സംശയങ്ങൾ ഒരുപാടുണ്ട്, പക്ഷേ..... ഞാനൊരു ദീർഘ ശ്വാസം വിട്ടു. പിന്നെ തിരികെ റൂമിലേക്ക് വന്നു. ടേബിളിൽ ഇരുന്ന കുപ്പിയിൽ നിന്ന് ഒരു പെഗ്ഗ് ഊറ്റി അടിച്ചു.

ചോദ്യവും ഉത്തരവും ഞാൻ തന്നെ കണ്ടെത്തണം.

"അപ്പോൾ പിന്നെ ഞാനെന്തിനാ?" മനസ്സാക്ഷി മൈരൻ.

"ഓഹ്ഹ് വന്നല്ലോ... "

"വരണമല്ലോ... "

"ഏറ്റവും രഹസ്യമായി നടക്കുന്ന, തൊട്ടാൽ ജീവൻ പോകുന്ന ഒരു പണി ചെയ്യുമ്പോൾ ആളുകൾ എങ്ങനെ ചെയ്യനാവും നോക്കുക?."

"പരമാവധി റിസ്ക് കുറച്ചു ആരും അറിയാതെ പൂർത്തിയാക്കാൻ ശ്രമിക്കും."

"കറക്റ്റ്. പിന്നെന്തു കൊണ്ടാണ് അവർ അബ്ദുക്കയെ കേച്ചേരിയിൽ വച്ചു ആളുകൾ കാൺകെ മർദിച്ചു മോഷണം നടത്തിയത്?."

"ഒന്നുകിൽ അവർക്ക് വലിയ എക്സ്പീരിയൻസ് ഇല്ലായിരിക്കും... അല്ലെങ്കിൽ..."

"അല്ലെങ്കിൽ...."

"അവർക്ക് ഇതിനൊക്കെ ഒരു സാക്ഷിയെ വേണം..."

"യെസ്... ചുമ്മ സ്വർണ്ണം പോയി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷേ ഇപ്പോൾ സാക്ഷികൾ

💬 Comments

View all comments