Chapter Title : ജീവിതം നദി പോലെ…10 [Dr.wanderlust]
നോക്കിയപ്പോൾ പൊടിയരിയുണ്ട്. വേഗത്തിൽ സ്റ്റവ് കത്തിച്ചു പൊടിയരിക്കഞ്ഞിയും, പപ്പടവും റെഡിയാക്കി പിന്നെയൊരു തട്ടിക്കൂട്ട് തോരനും കൂടിയായപ്പോൾ സംഗതി ജോറായി.
ഇതെല്ലാം കൂടി പാത്രത്തിൽ ആക്കി മേശയിൽ എത്തിച്ചപ്പോൾ സമീറ സെറ്റിയിൽ ചുരുണ്ടു കൂടി കിടക്കുന്നതാണ് കണ്ടത്.
അവളെ അവിടുന്ന് പൊക്കിയെടുത്തു മേശക്കരുകിൽ ഇരുത്തി. കുഞ്ഞു പിള്ളേരെ പോലെ വാശി പിടിച്ച പെണ്ണിന് അവസാനം ഞാൻ കഞ്ഞി കോരി കൊടുക്കേണ്ടി വന്നു.
ആ കണ്ണുകൾ ഇടയ്ക്കു നിറഞ്ഞു വരുന്നത് കണ്ടു.
"എന്തെ എരിവുണ്ടോ?" ഞാൻ ചോദിച്ചു.
"മ് ഹും " അവൾ എന്റെ നെഞ്ചിലേക് ചാരി.
കഴിച്ചു കഴിഞ്ഞപ്പോൾ അവളെ റൂമിലേക്ക് വിട്ട് ഞാൻ അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ എല്ലാം കഴുകി കിച്ചൻ ക്ളീൻ ആക്കി റൂമിൽ ചെന്നപ്പോൾ സമീറ ബെഡിൽ ചുരുണ്ടു കിടക്കുകയായിരുന്നു.
ഞാൻ ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി അവളുടെ 👍🏻കൂടെ കട്ടിലിൽ കേറി ചേർത്തു പിടിച്ചു കിടന്നു.
"നീ പോകുന്നില്ലേ?" അവളെന്റെ നേരെ തിരിഞ്ഞു.
"നിന്നെ ഇങ്ങനെ വിട്ടിട്ട് പോകാനോ? ഒരിക്കലുമില്ല"
അവളെന്റെ കൈയിൽ കെട്ടിപ്പിച്ചു നെഞ്ചിലേക്ക് കേറിക്കിടന്നു. ഞാൻ അവളെ മറു കൈയാൽ തഴുകിക്കൊണ്ടിരുന്നു. നെഞ്ചിൽ നനവ് അനുഭവപ്പെട്ടപ്പോൾ ഞാൻ നോക്കി. സമീറയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
"ദേ പെണ്ണേ സെന്റി അടിക്കല്ലേ.." ഞാനവളുടെ കവിളിലൂടെ ഒഴുകിയ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു.
"ഇതിൽ കൂടുതൽ ഒന്നും ഒരു പെണ്ണും ആഗ്രഹിക്കുന്നില്ലടാ." അവളെന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി പറ്റിച്ചേർന്നു.
"നീയെനിക്ക് വെറും 55 കിലോ മാംസം മാത്രമാണെന്ന് തോന്നിയോ പെണ്ണേ? നിന്നെ ഞാൻ കൊണ്ടു നടക്കുന്നത് ഈ ചങ്കിനുള്ളിലാ. എന്തൊക്കെ വന്നാലും അതിനൊരു മാറ്റമുണ്ടാകില്ല.."
💬 Comments
View all comments