0%

Chapter Title : ജീവിതം നദി പോലെ…10 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

"അജൂ..." അവളെന്നിലേക്ക് വീണ്ടും പറ്റിച്ചേർന്നു.

"കിടന്നുറങ്ങേടി പെണ്ണേ... ഞാനുണ്ടാകും..." ഞാനവളെ മെല്ലെ ചേർത്തു പിടിച്ചു. എന്റെ നെഞ്ചിലെ ചൂട് കൊണ്ടവൾ മെല്ലെ ഉറക്കം പിടിച്ചു. ഞാനും പതിയെ ഉറങ്ങി.

രാവിലെ ഉണർന്നപ്പോൾ എന്റെ കൈത്തണ്ടയിൽ കൈ ചുറ്റി നെഞ്ചിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു സമീറ. ഞാൻ സമയം നോക്കി അഞ്ചരയാകുന്നതേ ഉള്ളൂ.

ഒരു കുഞ്ഞിനെ പോലെ നിഷ്ങ്കളങ്കമായി കിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഞാൻ മെല്ലെയാ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

"മ്ഹും " അവളൊന്ന് കുറുകി പിന്നെ ഒന്നൂടെ ചേർന്ന് കിടന്നു.

ആരാണിവൾ??? ഒരു രാത്രിയിൽ ഒരു കുപ്പി കള്ളിന്റെ പുറത്തു തോന്നിയോരാവേശം, ആരെയും കൊതിപ്പിക്കുന്ന വെണ്ണ പോലുള്ള ഉടലിനോട് തോന്നിയ കാമം, ഇന്നവളെന്റെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോൾ തോന്നാത്തതെന്തേ?

അറിയില്ല... സ്വന്തം മകൾ നെഞ്ചിൽ ചേർന്നു കിടക്കുമ്പോൾ ഒരച്ഛനനുഭവിക്കുന്ന നിർവൃതിയും, സ്നേഹവും വാത്സല്യവും മാത്രമാണെനിക്ക് തോന്നുന്നത്..

ഇവൾ കൊഞ്ചുമ്പോൾ പെങ്ങളൂട്ടിയുടെ ഓർമ്മകൾ, ഇവൾ മാറിൽ അണച്ചു പിടിച്ചാശ്വസിപ്പിക്കുമ്പോൾ അമ്മയുടെ തലോടലുകൾ, ശാസിക്കുമ്പോൾ അച്ഛന്റെ ശാസനകൾ പോലും നിമിഷ നേരം എനിക്കാനുഭവപ്പെടാറുണ്ട്..

ആയിരം പ്രാവശ്യം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും, ഇവളേ കാണുമ്പോൾ പഠിച്ചതെല്ലാം കാറ്റിൽ അലിയുന്നത് പോലെ മാഞ്ഞു പോകും.. അറിയാതെ പടരുന്ന പ്രണയത്തിന്റെ മന്ത്രികത. എത്ര നിഷേധിച്ചാലും എനിക്കവളോട് തോന്നുന്നത് പ്രണയമാണ് എന്നത് ഒരു സത്യം മാത്രമാണ്.

ഞാൻ മെല്ലെയാ കൈ വിടുവിച്ചു, പിന്നെ എഴുന്നേറ്റു ഷർട്ട്‌ എടുത്തിട്ട് പുറത്തേക്ക് നടന്നു. വാതിൽ ചേർത്തടച്ചു പുറത്തിറങ്ങി നേരെ ബൈക്ക് എടുത്തു ഫ്ലാറ്റിലേക്ക് വീട്ടു. ഒരു മണിക്കൂറിനുള്ളിൽ കാറുമായി ഞാൻ തിരികെയെത്തി.

വാതിൽ

💬 Comments

View all comments