0%

Chapter Title : ജീവിതം നദി പോലെ…10 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

തുറന്ന് ഉള്ളിലെത്തുമ്പോഴും സമീറ ഉറക്കത്തിൽ തന്നെയായിരുന്നു. മുറിയിലെ അലമാര തുറന്നു ഒരു ബാഗ് എടുത്തു അവളുടെ കുറച്ചു തുണികൾ എടുത്തു അതിൽ വച്ചു. ബാഗ് കൊണ്ടു കാറിൽ വച്ചു തിരികെയെത്തി.

"സമീറ.."

"മ്മും.."

"സമീറ.."

"ഏഹ്ആം...."

"എണീക്ക്..."

"മും.. കുറച്ചു കൂടി കഴിയട്ടെ..." അവളൊന്നു കൂടി ചുരുണ്ടു കൂടി...

"പെണ്ണേ ഒൻപതു മണിയായി..."

"അള്ളോഹ്...ഒൻപതോ.." സമീറ ചാടിയെഴുന്നേറ്റു... പിന്നെ തട്ടിപ്പിടഞ്ഞു കട്ടിലിൽ നിന്നിറങ്ങി, ചുവരിലെ ക്ലോക്കിലേക്ക് നോക്കി..

സമയം ആറെ മുക്കാൽ ആയതേയുള്ളു എന്ന് കണ്ടതോടെ അവളൊന്ന് ശ്വാസം വിട്ടു , പിന്നെ കലിയോടെ തിരിഞ്ഞെന്നെ നോക്കി. ഞാനൊന്നു ഇളിച്ചു കാണിച്ചു.

"ഓർത്തു വച്ചോ മോനെ, ഇതിന് ഞാൻ പകരം വീട്ടും..." അവൾ ഇടം കൈ എളിയിൽ കൈ കുത്തി എന്നെ നോക്കി വലം കൈയുടെ ചൂണ്ടു വിരൽ ചൂണ്ടി.

"ഒന്ന്‌ പോടീ പെണ്ണേ..." ഞാൻ ആ ചൂണ്ടിയ കൈയിൽ പിടിച്ചു വലിച്ചു അവളെ എന്നോട് ചേർത്തു നിർത്തി. ഒരു എതിർപ്പുമില്ലാതെ അവളെന്നോട് ചേർന്നു നിന്നു.

"ഇപ്പോൾ എങ്ങനെയുണ്ട്? ആശ്വാസമുണ്ടോ?"

"മ് മും... കുഴപ്പമില്ല... കുറവുണ്ടെടാ..."

"എന്നാൽ വാ പോകാം..."

അവൾ മനസിലാകാത്ത പോലെ മുഖമുയർത്തിയെന്നെ നോക്കി.

"ഫ്ലാറ്റിലേക് പോകാം.. ഇവിടെ ഇങ്ങനെ ഒറ്റക്ക് നിൽക്കണ്ട..."

"ഡാ... അ..."

"ശൂ..." ഞാൻ അവളുടെ വാ പൊത്തി..

"നീ വരുന്നു.. വേറെ ഒന്നുമില്ല... മര്യാദക്ക് പോയി വണ്ടിയിൽ കേറിക്കോ.. ഇല്ലെങ്കിൽ നാട്ടുകാര് കാൺകെ തൂക്കിയെടുത്തോണ്ട് പോകും ഞാൻ..."

ഇനിയെന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലായതോടെ അവൾ വഴങ്ങി. ഏതാണ്ട് പത്തു മിനിറ്റിനുള്ളിൽ ഞങ്ങൾ വീട് പൂട്ടി ഫ്ലാറ്റിലേക്ക് തിരിച്ചു.

-------------------------------------------------------------

💬 Comments

View all comments