0%

Chapter Title : ജീവിതം നദി പോലെ…13 [Dr.wanderlust]

Author : Dr.Wanderlust Read All Parts 636

അനിയനും, അമ്മയും, അച്ഛനും അധികം കഴിയാതെ പറക്കും അതോടെ ഈ മണ്ണിൽ ഞാൻ ഒരു അനാഥനാകും.

വളരെ തണുത്ത രീതിയിൽ ആണ് ആ ചിന്തയെന്റെ മനസ്സിലൂടെ കടന്നു പോയത്. വർഷങ്ങളായി ഏകാന്തത ശീലമായതിനാലാവും ഒന്നിനും എന്നിൽ വളരെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയാറില്ല.

സ്വഭാവത്തിൽ നല്ലതൊന്നും ഇല്ല എന്ന് കരുതി ജീവിച്ചതിൽ ചെറിയൊരു മാറ്റം സമീറയുടെ സാമീപ്യം മൂലമൂള്ള ചേഞ്ച്‌കളായിരുന്നു.

ഇതിനിടയിൽ ഒരിക്കൽ എന്റെ റെന്റ് എ കാറിൽ നിന്നൊരു വട്ടം ഗോൾഡ് പോലിസ് പൊക്കി. ഫൈൻ അടക്കേണ്ട അളവ് മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ പതിവ് പോലെ അതും കൃത്യമായി കുടുംബത്തെത്തി. അതോടെ ഏറെക്കുറെ പൂർണ്ണമായി വീട്ടിൽ നിന്നും പുറത്തായി.

-------------------------------------------------------------

"എന്താടി മോളെ?" കട്ടിലിൽ തളർന്നു കിടന്നുകൊണ്ടെന്റെ മണ്ണിലേക്ക് ഉറ്റുനോക്കിയ സമീറയുടെ മുഖം കൈകളാൽ കോരിയെടുത്തു കൊണ്ട് ഞാൻ ചോദിച്ചു.

"നിനക്കെന്നോട് ശരിക്കും സ്നേഹമുണ്ടോ?"

"ഇത്രയും സ്നേഹിച്ചിട്ടും നിനക്കത് മനസ്സിലായില്ലേ?" ഒരു വഷളൻ ചിരിയോടെ ഞാൻ ബ്ലാങ്കറ്റിനുള്ളിലേക്ക് കൈകളിറക്കി.

"കളിക്കല്ലേ.. അജൂ.. ഞാൻ സീരിയസ് ആയി ചോദിച്ചതാ?.." അവളുടെ സ്വരം കുറച്ചു കടുത്തിരുന്നു.

"യ്യോ..യ്യോ കുഞ്ഞു സീരിയസ് ആയിരുന്നോ? ചേട്ടനറിഞ്ഞില്ലല്ലോ പൊന്നേ..." കളിയാക്കി ചിരിച്ചു കൊണ്ട് ഞാനവളിലേക്ക് ഒന്ന്‌ കൂടി ചാഞ്ഞു..

"അജൂ.." അതിലൊരു താകീത് ഉണ്ടായിരുന്നു..

ഞാൻ എന്തേ എന്ന ഭാവത്തിൽ പുരികം കൊണ്ട് ചോദിച്ചു.

" എന്നെ മടുത്തു തുടങ്ങിയോ.?"...

ഞാൻ തല തിരിച്ചു പിന്നിലേക്ക് നോക്കി വേറെ ആളോടാ ചോദിച്ചത് എന്ന പോലെ...

"അജൂ.." അവൾ എന്റെ മുഖം ബലമായി പിടിച്ചു തിരിച്ചു.

"എന്നോടാണോ?"

"പിന്നിവിടെ വേറെ ആരെങ്കിലുമുണ്ടോ?"

"എന്താ ചോദിച്ചേ?"

💬 Comments

View all comments