0%

Chapter Title : ജീവിതം നദി പോലെ…13 [Dr.wanderlust]

Author : Dr.Wanderlust Read All Parts 646

"കെട്ടില്ലേ?"

"ഇല്ല കേട്ടില്ല.. ഒന്ന്‌ കൂടി പറ "

ഞാൻ എന്തേ എന്ന ഭാവത്തിൽ പുരികം കൊണ്ട് ചോദിച്ചു.

"നിനക്ക് എന്നെ മടുത്തു തുടങ്ങിയോ.?" അലക്ഷ്യമായി അങ്ങിങ് നോക്കി കൊണ്ട് വീണ്ടും ചോദ്യമവർത്തിച്ചു.

"എന്തെ നീയിങ്ങനെ ചോദിക്കുന്നെ?"

"കുറേ നാൾ കൂടി ഇന്നാണ് നീയെന്റെ കൂടെ..." അവളുടെ മിഴികൾ തുളുമ്പി.. "വെറുമൊരു ശരീരം മാത്രമാണോ ഞാനെന്നൊരു തോന്നൽ.."

"എന്താടി മോളെ..." ഞാനവളെ എഴുനേൽപ്പിച്ചു ചാരിയിരുത്തി.

"അല്ല അജൂ എനിക്കറിയാം.. പ്രായം, മതം, ഡിവോഴ്സ്, കുട്ടി ഞാനൊരിക്കലും നിനക്ക് ചേർന്നവളല്ല... ഒരായിരം പ്രാവശ്യം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും... പിന്നെയും..." അവളുടെ മിഴികൾ നിറഞ്ഞൊഴുകി..

"കരയല്ലേ.." ഞാനവളുടെ കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീർ തുടച്ചു കൊടുത്തു.

"എന്താ പെണ്ണേയിത് ഇത്രയും നാളില്ലാത്തൊരു വേവലാതി? "..

"അറിയില്ലഡാ... ജീവിതം എപ്പോഴും എന്നെയിങ്ങനെ ആശിപ്പിച്ചു കൊതിപ്പിച്ച ശേഷം വല്ലാണ്ട് വേദനിപ്പിക്കാറുണ്ട്..." അവളുടെ ശബ്ദമിടറി..

അവളുടെ കൈകൾ കോർത്തു പിടിച്ചു ആ മഴ പെയ്തു തീരാൻ ഞാൻ കാത്തിരുന്നു.

"തെറ്റാണെന്ന് തോന്നിയിട്ടും ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷ, സന്തോഷം ഒക്കെ ആശിച്ചിട്ട നിന്നോട് അടുത്തത്.. അത് ഒരിക്കൽ അകലെണ്ടി വരും എന്നറിഞ്ഞു കൊണ്ട് തന്നെയാണ്.. പക്ഷേ.. ഇപ്പോൾ..."

അവൾ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ടെന്റെ കൈകളിലേക്ക് മുഖമമർത്തി, അമർത്തിയൊരു തേങ്ങൽ, അരുവി പോലെ ചാലു കീറി കണ്ണീർ തുള്ളികളോഴുകി..

"സമീറ..എന്തായിത് മോളെ " എന്റെ സ്വരത്തിൽ ആർദ്രത കലർന്നിരുന്നു, ഞാനവളുടെ മുഖം പിടിച്ചുയർത്തി. കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് ഉറ്റുനോക്കവേ എന്റെ ഹൃദയം നൂറ് കണക്കിന് കഷ്ണങ്ങളായി ചിത്റി തെറിച്ചു പോകും പോലെ തോന്നിയെനിക്കു..

"അജൂ എന്നെ ഉപേക്ഷിക്കല്ലേടാ... നീ

💬 Comments

View all comments