0%

Chapter Title : ജീവിതം നദി പോലെ…15 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.2K

എന്നൊക്കെയായി. "

"നിന്നെ പോലൊരാളെ പെട്ടെന്ന് പുള്ളിക്ക് റീപ്ലേസ് ചെയ്യാൻ പറ്റില്ലല്ലോ.."

"ഒരു മാസം കൂടിയേ ഉള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. ആൾക്ക് അങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല.."

"മുഹും അത് സാരമില്ല.."

"അല്ല നീ എന്തിനാ എന്നോട് കടയിൽ നിന്ന് മാറാൻ പറഞ്ഞെ?" സമീറ എന്നെ നോക്കി.

"ആ ബെസ്റ്റ്.. ഇപ്പൊ ആണോ പെണ്ണേ ചോദിക്കുന്നത്?"

"നീ പറഞ്ഞല് ഞാൻ എന്തും ചെയ്യില്ലേടാ.."

ഞാൻ അവളെ നോക്കി. ആ കണ്ണുകളിൽ യാതൊരു ആസക്തിയും ഇല്ലാതെ സ്നേഹവും, വിശ്വാസവും മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു. ഞാൻ വണ്ടി റോഡാരുകിൽ ഒതുക്കി. പിന്നെ അവളുടെ മിഴികളിൽ നോക്കി,

"ഞാൻ നിന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു."

ശരീരത്തിൽ തിരമാലകൾ വന്നടിച പോലെ അവളൊന്ന് ഞെട്ടിയുണർന്നു.

"അജൂ.." അവളുടെ സ്വരത്തിൽ ഒരു വിറയൽ ഉണ്ടായിരിന്നു. ആ കണ്ണുകളിൽ ഒരു തരം പിടച്ചിൽ, മുഖത്ത് ചുവപ്പ് പടർന്നു...

"അതേ.. ഞാനത് തീരുമാനിച്ചു.. അതിനു മുൻപായി നീ കൊച്ചിയിൽ നിന്നും പോകണം.. ഇവിടെ നിന്നാൽ ശരിയാവില്ല.. "

"എടാ... ഞാൻ എനിക്ക്.. വീട്ടിൽ.. വാപ്പച്ചി.." അവളിരുന്നു വിയർക്കുകയാണ്.

"സമീറ ഇങ്ങനെ ടെൻഷൻ ആവല്ലേ.. നിനക്ക് ഇനിയും സമയം വേണോ എടുത്തോ.. വീട്ടിൽ ഞാൻ വന്നു സംസാരിക്കാം.."

"ഏയ്യ്.. അത് വേണ്ട.. ഞാൻ പറഞ്ഞോളാം.. പെട്ടെന്ന് നീയിങ്ങനെ പറഞ്ഞപ്പോൾ... ഡാ നീ നല്ലോണം ആലോചിച്ചു നോക്കിയോ.."

"വേണ്ട സമീറ.. സ്ഥിരം ക്‌ളീഷേ ഡയലോഗ് ഒന്നും വേണ്ട.. ഞാൻ എന്റെ ഭാഗം പറഞ്ഞു.. നീ റെഡി ആകുമ്പോൾ രജിസ്റ്റർ ഓഫീസിൽ വച്ച് ഒരൊപ്പിടൽ മാത്രം.. അതോടെ ഈ അവിഹിതം വിഹിതമായക്കോളും.." ഞാനൊന്ന്

💬 Comments

View all comments