Chapter Title : ജീവിതം നദി പോലെ…17 [Dr.wanderlust]
നിന്നാണ് വന്നത്. നിന്റെ ഈ ശൂന്യത, അത് നിന്റെ മനസ്സിന്റെ മുന്നറിയിപ്പാണ്. ഇനിയെങ്കിലും, ചിന്തിക്കൂ. നിന്റെ ആഗ്രഹങ്ങൾക്കപ്പുറം, മറ്റുള്ളവരുടെ മനസ്സിനെ, അവരുടെ വികാരങ്ങളെ, നീ എങ്ങനെ ബഹുമാനിക്കും?
ഞാൻ: (ശബ്ദം ഉയർത്തി) ഞാൻ ക്രൂരനല്ല! ഞാൻ എന്റെ ജീവിതം ജീവിക്കുന്നു. ഈ ലോകം ഒരു കാടാണ്. നിനക്ക് അതിന്റെ ഗന്ധം പോലും അറിയില്ല. ഞാൻ എന്റെ സ്ഥാനം നിലനിർത്തണമെങ്കിൽ ഇനിയും പലതും ചെയ്യേണ്ടി വരും. എന്റെ ജോലി, എന്റെ ജീവിതം... ഇതൊക്കെ എനിക്ക് പ്രധാനമാണ്. ജീവിതം ഒരു യുദ്ധമാണ്. ഐഷുവും അസീനും സമയ്യയും... എല്ലാവരും ഇതിന്റെയൊക്കെ ഭാഗമാണ്. ഇക്കയുടെ ബിസിനസ്സ്, സ്വർണ്ണ കടത്ത്, ഭീഷണി... ഇതിന്റെ ഇടയിൽ ഞാൻ എങ്ങനെ ശാന്തനാകും?
മനസാക്ഷി: ഇപ്പോൾ നീ എന്താണ് പറഞ്ഞത് ശാന്തനാകാൻ, അല്ലേ? നിന്റെ ഈ "ശാന്തി" എന്നത്, നിന്റെ തെറ്റുകളെ മറയ്ക്കാനുള്ള ഒരു മറയാണ്, അജു. അല്ല, ഒന്ന് പറ, കഴിഞ്ഞ ആഴ്ച ആലീസിനോട് നീ എന്താണ് ചെയ്തത്?
ഞാൻ: (അസ്വസ്ഥനായി) ആലീസോ? ഓ, അവൾ... അവൾ അവളുടെ കാര്യത്തിൽ ഞാൻ എന്ത് ചെയ്യാൻ?
മനസാക്ഷി: (തണുത്ത ശബ്ദത്തിൽ) ആ കുടുംബം നീ തകർത്ത്, അല്ലേ? നീ അവളെ എല്ലാ രീതിയിലും അപമാനിച്ചു, ആലീസിന്റെ മുഖം എങ്ങനെയായിരുന്നു, നിനക്ക് ഓർമ്മയുണ്ടോ? അവളുടെ കണ്ണുകൾ... അവൾ എത്ര വേദനിച്ചു എന്ന് നിനക്ക് കാണാൻ കഴിഞ്ഞില്ലേ?
ഞാൻ: (ചിരി മങ്ങി, ഗൗരവത്തോടെ) അവൾ അതൊക്കെ മറക്കും. പിന്നെ അവളിൽ ഞാനൊരു വേദനയും കണ്ടില്ല .
മനസാക്ഷി: (ഗൗരവത്തോടെ) മറക്കും, അല്ലേ? നിന്റെ പ്രവർത്തികൾ ആലീസിന്റെ ഉള്ളിൽ എത്ര ദിവസം കിടക്കും,
💬 Comments
View all comments