Chapter Title : ജീവിതം നദി പോലെ…17 [Dr.wanderlust]
വൈകുന്നേരം അനൂപിനെ ബാക്കി കാര്യങ്ങൾ ഏൽപ്പിച്ചു, കാറിന്റെ താക്കോൽ എടുത്ത് തിരുവനന്തപുരത്തേക്കുള്ള യാത്ര തുടങ്ങി. റോഡിലൂടെ കാർ ഓടുമ്പോൾ, മനസ്സിൽ ഒരു കുളിർമ. സമീറയുടെ അടുത്തേക്കുള്ള ഓരോ യാത്രയും മനസ്സിനെ കുളിരണിയിപ്പിക്കും.
-------------------------------------------------------------
ഞാൻ കാർ നിർത്തി, മുറ്റത്തേക്ക് നടന്നു.സമീറ, വാതിൽക്കൽ നിന്ന് എന്നെ കണ്ടു. അവളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു, പക്ഷേ അവളുടെ കണ്ണുകളിൽ ഒരു ആഴമായ വിഷാദം ഇപ്പോഴും ഒളിഞ്ഞിരുന്നു.
“എന്താടാ പെട്ടെന്ന്?” അവൾ മൃദുവായി ചോദിച്ചു.
“വേറെ എവിടേക്കാണ് ഞാൻ പോകുക, സമീറ?” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. ഞാൻ അവളെ കെട്ടിപ്പിടിച്ചു, അവളുടെ മുടിയിൽ മുഖം അമർത്തി. എന്നിട്ട് ആഴത്തിൽ ശ്വാസമെടുത്തു.
“നിന്റെ മണം... ഇതാണ് എന്നെ ഇങ്ങോട്ട്....”സമീറ ചിരിച്ചു,.. "വന്നപ്പോഴേ തുടങ്ങി പഞ്ചാര.."
ഞാൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു. “പറ, സമീറ. നിന്റെ മനസ്സിൽ എന്താണ്? എന്റെ പെണ്ണിന്റെ ചിരിയിലൊരു തെളിച്ചക്കുറവ് ഉണ്ടല്ലോ..”
അവൾ ഒരു നിമിഷം മിണ്ടാതെ നിന്നു. “എന്റെ ഉമ്മ... അവർ വീണ്ടും വിളിച്ചു. അവർക്ക് എന്നെ തിരികെ വേണം. പക്ഷേ, അവർക്ക് എന്റെ തീരുമാനങ്ങൾ... നിന്നോടുള്ള എന്റെ സ്നേഹം...അത് അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല.”
എന്റെ ഹൃദയം ഒരു നിമിഷം മുറുകി. “നിന്റെ ഉമ്മ... അവർക്ക് ഞാൻ ആരാണെന്ന് ഒരിക്കൽ മനസ്സിലാകും, സമീറ. ഞാൻ നിന്നെ ഒരിക്കലും വിട്ടുകൊടുക്കില്ല.” അവളെ ഞാൻ എന്നിലേക്ക് ചേർത്തണച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പോലെ അവളെന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു. ഇപ്പോൾ ആ മുഖത്ത് പഴയ വിഷാദ്ച്ചവി കാണാനില്ലായിരുന്നു. അത് എന്നിൽ ഒരു പുഞ്ചിരി
💬 Comments
View all comments