0%

Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]

Author : Dr.Wanderlust Read All Parts 2.1K

"

"എന്തിനു? " ഞാൻ..

"ഇങ്ങോട്ട് ഇരിക്കെടാ ചെറുക്കാ " അവളെന്റെ കൈയിൽ പിടിച്ചു കസേരയിലേക്കിരുത്തി.

"നേരെ നോക്കി, കണ്ണടച്ചു ഇരുന്നോ "

പിന്നെ തല പിടിച്ചു നേരെ വച്ചു. ഞാൻ കണ്ണടച്ചു. അവളെന്റെ പിന്നിലേക്ക് ചേർന്നു വന്നത് ഞാൻ അറിഞ്ഞു.

അവളാ മൃദുലമായ കൈകൾ എടുത്തു എന്റെ തലയിൽ മസ്സാജ് ചെയ്യാൻ തുടങ്ങി. ആ കൈ വിരലുകൾ എന്റെ തലയുടെ വശങ്ങളിലൂടെ പാഞ്ഞു നടന്നു.

അനിർവചനീയമായൊരാനന്ദം എന്നെ മൂടുന്നത് പോലെ തോന്നി. എന്റെ മനസ്സിലെ ടെൻഷൻ ഒക്കെ എവിടേക്കോ പോയി മറഞ്ഞു. എന്റെ മനസ്സിൽ ഞാൻ ഭാരം കുറഞ്ഞു ഒഴുകി നടക്കുന്ന പോലെ തോന്നി.

ആ വിരലുകൾ പകരുന്ന സുഖം ആസ്വദിച്ചു ഞാനാ കസേരയിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. ഈ സുഖം ഇങ്ങനെ ജീവിതം മുഴുവൻ കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആശ്വസിച്ചു പോയി. ആ വിരലുകൾ അപ്പോഴും നിർത്താതെ മസ്സാജ് ചെയ്തു കൊണ്ടേയിരിക്കുവായിരുന്നു.

അടച്ച കൺപോളകൾക്ക് മുകളിൽ ഒരു നനുത്ത കാറ്റ് വന്നു പതിച്ചപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത്.അവളെന്റെ കണ്ണുകളുടെ മുകളിൽ ഊതിയതാണ്. അപ്പോൾ കണ്ട കാഴ്ച,

കണ്ണ് തുറന്നു നോക്കിയത് എന്റെ മുഖത്തോട് ചേർന്ന് നിൽക്കുന്ന സമീറയുടെ പവിഴ ചുണ്ടുകളിലേക്കാണ്. ഓഹ്ഹ് നനവാർന്ന ആ ചുണ്ടുകൾ ഒന്ന് നുകരാൻ തോന്നി. വളരെ പ്രയാസപ്പെട്ടു ഞാനെന്റെ മനസ്സിനെ അടക്കി നിർത്തി.

" ഇപ്പോൾ ഓക്കേ ആയോ " അവൾ ചിരിച്ചു കൊണ്ടെന്റെ മുടികളിൽ വിരലോടിച്ചു ചോദിച്ചു.

ഒരു നിമിഷം കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്താലോന്നു ഞാൻ ആലോചിച്ചു.

"നീ അടിപൊളിയാ... എന്തോരു സമാധാനം ഇപ്പോൾ. നിനക്കറിയാമോ, നിന്നോടൊപ്പമുള്ള ഈ ശാന്തമായ

💬 Comments

View all comments