0%

Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]

Author : Dr.Wanderlust Read All Parts 2.1K

നിമിഷങ്ങൾ ഇങ്ങനെയെന്നും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു."

ആ കൈകൾ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

ആ കണ്ണുകൾ ഒന്ന് തിളങ്ങി, കവിളുകൾ അരുണാഭമായി ഒരു ക്ഷണ നേരത്തേക്ക് മാത്രം.. പിന്നെ സ്വത സിദ്ധമായ ചിരിയോടെ അവളെന്റെ മൂക്കിൽ പിടിച്ചു വലിച്ചു.

" പഞ്ചാര വർത്താനം മതിയാക്കി മോൻ ജോലി ചെയ്യാൻ നോക്ക്. ഞാൻ താഴോട്ട് ചെല്ലട്ടെ "

അവൾ താഴേക്ക് നടന്നു, "താങ്ക്സ് " ഞാൻ തിരിഞ്ഞു വിളിച്ചു പറഞ്ഞു.

അവൾ തിരിഞ്ഞു മൃദുവായി പുഞ്ചിരിച്ചു, അവളുടെ കണ്ണുകൾ ഞാൻ പറഞ്ഞത് മനസ്സിലാക്കുന്നതിന്റെ ആഴം ഉൾക്കൊള്ളുന്ന പോലെ തോന്നി.

ഞാൻ ജോലിയിലേക്ക് തിരിഞ്ഞു. വൈകുന്നേരം പോകുകയാണെന്ന് പറയാൻ അവൾ കയറി വന്നു. സാധാരണ അങ്ങനെ വരാറില്ല. അപ്പോൾ ഞാനവൾക്ക് പ്രിയപ്പെട്ടതായി തുടങ്ങി.

"ഡാ, ഞാൻ ഇറങ്ങുവാ... എന്നാ ശരി "

"ശരി ഡീ... നാളെ കാണാം " ഓക്കേ. ഞാൻ മുഖമുയർത്തി ചിരിച്ചു കൊണ്ട് കൈ വീശി.

"അപ്പോൾ വൈകുന്നേരം വിളിക്കില്ലേ?" ചോദിച്ചു കഴിഞ്ഞാണ് അബദ്ധമായിപ്പോയല്ലോ എന്നത് അവൾക്ക് മനസ്സിലായത്.

അവൾ ഒരു കണ്ണടച്ചു കൊണ്ട്, നാക്ക് കടിച്ചു. ആ മുഖം മുഴുവൻ ചമ്മൽ നിറഞ്ഞു.

ഞാൻ എന്റെ മുഖം കൈകളിൽ താങ്ങി അവളെ നോക്കി ചിരിച്ചു. വിളിക്കാം എന്ന് പറയുന്ന പോലെ തലയാട്ടി.

അവൾ ചമ്മലോടെ തിരിഞ്ഞു നടന്നു.

" സമീറാ, "

അവൾ തിരിഞ്ഞു നോക്കി

"നാണിക്കുമ്പോൾ നീയോന്നു കൂടി സുന്ദരിയാകുന്നുണ്ട് " ഞാൻ ചിരിയോടെ ആ മിഴികളിൽ നോക്കി പറഞ്ഞു. ആ മുഖത്തേക്ക് വീണ്ടും നാണം ഇരച്ചെത്തി. ചിരിച്ചു കൊണ്ടവൾ കൈ

💬 Comments

View all comments