0%

Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]

Author : Dr.Wanderlust Read All Parts 2.2K

കൈ കുത്തി നിന്നുകൊണ്ട് ചോദിച്ചു.

ഞാൻ ചമ്മിയ ചിരി ചിരിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു.

"ആ ഇങ്ങനെ ആണെങ്കിൽ ഇക്ക നിന്നെ പറപ്പിക്കും... പകൽ കണ്ണ് തുറന്നു വച്ചവൻ സ്വപ്നം കാണുന്നു." അവൾ തലയാട്ടിക്കൊണ്ട് പറഞ്ഞു.

"അത് പിന്നെ ഡെയിലി നീ ഇങ്ങനെ സുന്ദരിയായി മുന്നിൽ വന്നു നിന്നാൽ പിന്നെങ്ങനെ സ്വപ്നം കാണാതിരിക്കും. ഞാനും ചോരയും നീരുമൊക്കെയുള്ള മനുഷ്യൻ തന്നല്ലേ? അല്ല സമീറ നീ ദിവസം തോറും സുന്ദരിയാകാൻ മരുന്ന് വല്ലതും കഴിക്കുന്നുണ്ടോ?"

ഞാനതു പറഞ്ഞതും, ആ മുഖം വിടർന്നു, ആ കണ്ണുകളിൽ ഒരു തിളക്കമുണ്ടായി, കവിളുകൾ ചുവന്നു. പെണ്ണിന് ഞാൻ പറഞ്ഞത് സുഖിച്ചു.

"ഈ മുഖസ്തുതി നിന്നെ എവിടെയെങ്കിലുമൊക്കെ എത്തിക്കും." അവളെന്റെ കൈയിൽ അടിച്ചകൊണ്ടു പറഞ്ഞു.

"മുഖ സ്തുതിയൊന്നുമല്ല സമീറ, ഓരോ ദിവസം കഴിയും തോറും നീ കൂടുതൽ കൂടുതൽ സുന്ദരിയായി മാറുന്നുണ്ട്." ഞാനവളുടെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു.

അവളുടെ മുഖം നാണത്താൽ ചുവന്നു. "പോടാ..."ആ ചുണ്ടുകൾ മന്ത്രിക്കും പോലെ പറഞ്ഞു.

"തമാശ അല്ലെടി പെണ്ണേ. ഞാൻ കാര്യമായി പറഞ്ഞതാ, ഈ മുഖം കുറച്ചു ദിവസമായി കൂടുതൽ സുന്ദരമായിട്ടുണ്ട്. എന്താണ് കാര്യം?"

"അതോ മനസ്സിലെ സന്തോഷം മുഖത്തേക്ക് പടരുന്നതാണ്." അവൾ മുന്നോട്ടാഞ്ഞു മേശമേൽ കൈകുത്തി രഹസ്യം പോലെ പറഞ്ഞു.

"അതെന്താ അത്ര സന്തോഷം മനസിന്‌, പറ ഞാനുമൊന്ന് അറിയട്ടെ!."

"അതൊക്കെയുണ്ട്, മോൻ അറിയാറാകുമ്പോൾ പറയാമേ.." എന്റെ കവിളിലൊന്ന് തട്ടി അവൾ നിവർന്നു.

ഹാ എന്താ സുഖം, മൃദുലമായ ആ വിരലുകളുടെ സ്പർശനം, ശരീരത്തിലൂടെ വൈദ്യുതി കടന്നു പോയ പോലെ..

"ഹാ പോകുവാണോ?".. നടക്കാൻ തുടങ്ങിയ

💬 Comments

View all comments