0%

Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]

Author : Dr.Wanderlust Read All Parts 2.1K

സുന്ദരിയായിരുന്നു ".

ഒരു നിമിഷത്തെ മൗനം.. അവിടെ എന്തായാലും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടാകും. അത് മതി. പക്ഷേ ആള് പിടി തരികയുമില്ല, ഫീൽ ചെയ്തതായി ഭവിക്കാനും പോകില്ല..

ആ മൗനത്തിനു ശേഷം ഒരു കുണുങ്ങിച്ചിരിയായിരുന്നു ഫോണിലൂടെ കേട്ടത്.

" എങ്ങനെയാട അജൂ നിനക്കീ ഡയലോഗ് ഒക്കെ പറയാൻ കഴിയുന്നത്. നീയിതൊക്കെ കാണാതെ പഠിച്ചു വച്ചേക്കുവാ? "

"അതോ, അത് നമുക്ക് സ്പെഷ്യൽ ആയിട്ടുള്ള അല്ലെങ്കിൽ ഇഷ്ടമുള്ള ആളുകളോട് സംസാരിക്കുമ്പോൾ ഹൃദയത്തിൽ നിന്ന് വരുന്നതാണ് "

" നല്ല ഫോമിലാണല്ലോ? എത്രയെണ്ണം കീറി? "

" നീയുള്ളപ്പോൾ മദ്യത്തിന്റെ ലഹരിയെന്തിനാ സമീറ, അതിനേക്കാൾ നൂറിരട്ടി ലഹരിയുണ്ട് നിന്റെ ഓരോ പുഞ്ചിരിക്കും "

" ഡാ ഡാ മതി മതി... ഇനീം പൊക്കിയാൽ ഞാൻ പറന്നു പോകും " അങ്ങനെ പറയുമ്പോഴും ആ ശബ്ദത്തിലെ ഏറ്റക്കുറച്ചിലിൽ നിന്ന് അവൾക്കതു ഇഷ്ടമായി എന്നെനിക്ക് മനസ്സിലായി.

"കളിയല്ല സമീറ, നിന്നെ ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല നീയിങ്ങനെ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാകുമെന്ന്. ഇന്ന് നിന്നോട് സംസാരിച്ചതിന് ശേഷം ഞാൻ നല്ല സന്തോഷത്തിൽ ആയിരുന്നു.." ഞാൻ പറഞ്ഞു നിർത്തി.

"എനിക്കും അത് പോലെ തന്നെടാ. നിന്നോട് ഇന്ന് സംസാരിച്ചപ്പോൾ മനസ്സിനൊരു സന്തോഷം അതാണ് ഞാൻ ഇപ്പോൾ വിളിച്ചത് "

"അത് ചുമ്മാ, ഞാൻ പറഞ്ഞത് കൊണ്ടല്ലേ നീയുമിപ്പോൾ ഇങ്ങനെ പറഞ്ഞത്."

"അല്ലടാ നിന്നോട് സംസാരിക്കുമ്പോൾ എപ്പോഴും ഒരു റിലാക്സേഷൻ ഫീൽ ചെയ്യാറുണ്ട്, അതല്ലേ കടയിൽ വച്ചായാലും നിന്നോട് കൂടുതൽ സംസാരിക്കുന്നത് "

"അതെനിക്ക് സുഖിച്ചു കേട്ടോ "

"ഏതു?"

💬 Comments

View all comments