0%

Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]

Author : Dr.Wanderlust Read All Parts 2.1K

"അല്ല, നിനക്ക് ഞാൻ സ്പെഷ്യൽ ആണെന്നുള്ളത്. നമ്മൾ മറ്റൊരാൾക്ക്‌ വേണ്ടപ്പെട്ടതാകുന്നത് എപ്പോഴും സുഖമുള്ളൊരു കാര്യമാണ്. പ്രത്യേകിച്ചും ആ മറ്റൊരാൾ നമ്മുക്ക് പ്രിയപ്പെട്ടതാകുമ്പോൾ അതിന്റെയൊരു സുഖം വേറെ തന്നെയാ "

ഞാൻ ശബ്ദത്തിൽ പരമാവധി ഫീൽ വരുത്തിക്കൊണ്ട് പറഞ്ഞു.

"അത് ശരിയാ അജു ആർക്കെങ്കിലുമൊക്കെ സ്പെഷ്യൽ ആയിരിക്കാൻ നമ്മളെല്ലാവരും ആഗ്രഹിക്കാറുണ്ട്." ആ സ്വരം ഒരു പ്രത്യക താളത്തിലെത്തി.

സമീറയുമായി പിന്നെയും കുറേ നേരം സംസാരിച്ചു. എന്തായാലും ഫോൺ വിളി അവൾക്കിഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇനി എങ്ങനെ കാര്യത്തിലേക്ക് എത്തിക്കും? ഞാൻ ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

രാവിലെ ഞാൻ ഉണരുമ്പോൾ, എന്റെ ചുണ്ടുകളിൽ സൗമ്യമായ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു , എന്റെ ഹൃദയം ഇപ്പോഴും റൊമാന്റിക് നൈറ്റ് കോളിൽ നിന്ന് തിളങ്ങുന്നു. രാത്രിയിലെ സംഭാഷണത്തിന്റെ ഊഷ്മളത എന്റെ ചിന്തകളിൽ തങ്ങിനിൽക്കുന്നു.

പ്രഭാതഭക്ഷണം തയ്യാറാക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തങ്ങി നിന്നു , തലേദിവസം രാത്രിയിലെ സംഭാഷണത്തിന്റെ സുഖദായകമായ താളത്തിൽ ഈണങ്ങൾ പ്രതിധ്വനിക്കുന്നു. കാപ്പിയുടെ സുഗന്ധം വായുവിൽ നിറയുന്നു, ഇന്നലത്തെ അടുപ്പമുള്ള സംഭാഷണത്തിന്റെ ഒരു സെൻസറി ഓർമ്മപ്പെടുത്തൽ.

അങ്ങനെ എന്റെ ജീവിതത്തിൽ ഇത് വരെയുള്ളതിൽ വച്ചേറ്റവും സുന്ദരമായ പ്രഭാതമാണ് ഇന്നത്തേത് എന്നെനിക്ക് തോന്നിപ്പോയി. കാണുന്നതിലും ചെയ്യുന്നതിലും എല്ലാം ഒരു താളമുണ്ട്, ഒരു എനർജി ഫീൽ ചെയ്യുന്നു, തലയിൽ ഒരു ഇളയരാജ പാട്ടിന്റെ ശീലുകൾ ഒഴുകി നടക്കുന്ന പോലെ.

എന്റെ പ്രിയപ്പെട്ട ഷർട്ട് ഇട്ട്, ശ്രദ്ധയോടെ ബട്ടണുകൾ അപ്പ് ചെയ്തു, അവളുടെ ചിരിയുടെ ഓർമ്മയിൽ തൊടുന്ന പോലെ വിരലുകൾ തുണിയിൽ തേക്കുന്നു. ഷൂ ലെയ്‌സ് കെട്ടുന്നത് മുതൽ മുടി ചീകുന്നത്

💬 Comments

View all comments