0%

Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]

Author : Dr.Wanderlust Read All Parts 2.2K

ലേഡീസ് കസ്റ്റമർ വന്നിട്ടുണ്ട്, സാറിന് വേണേൽ കാണാം "

ഹോ അളിഞ്ഞ കോമഡി, ഞാൻ നാക്ക് കടിച്ചു.

എന്റെ ഭാവമാറ്റം കണ്ടു രസിക്കുകയാണ് അവൾ.

ഞാൻ മുഖം കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തന്നെ തിരിച്ചു.

" ഡാ " അവൾ വിളിച്ചു, ഞാൻ നോക്കിയില്ല.

അവൾ പുറകിൽ നിന്നും കൈയെടുത്തു ഒരു കവർ മുന്നിലേക്ക് വച്ചു.

എന്തേ എന്ന ഭാവത്തിൽ ഞാൻ മസിലു വിടാതെ അവളെ നോക്കി.

"ഇനി മുതൽ ഹോട്ടൽ ഭക്ഷണം വേണ്ട, ഞാൻ കൊണ്ടുത്തരാം ഉച്ചക്ക്. " അവൾ ആ കവർ മുന്നോട്ട് തള്ളി വച്ചു.

പാവം, എനിക്കുള്ള ഫുഡ്‌മായി വന്നതാണ്. എന്റെ മുഖത്തെ കള്ള ഗൗരവമൊക്കെ പോയി അവിടെ അത്‍ഭുതം നിറഞ്ഞു.

"ഡീ നീയെന്തിനാ ഇതൊക്കെ കൊണ്ടുവന്നത്."

"അതെന്താ ഞാൻ കൊണ്ടുവന്നത് നീ കഴിക്കില്ലേ?"

"അതല്ലെടി, വെറുതെ നിനക്കൊരു ബുദ്ധിമുട്ട് എന്തിനാ?"

"പിന്നെ ഒരു പാത്രം ചോറ് കൊണ്ടു വരുന്നത് ഭയങ്കര ബുദ്ധിമുട്ടല്ലേ? അത് ഞാനങ്ങു സഹിച്ചു." അവൾ ചുണ്ട് കോട്ടി.

"ഓഹ് ഞാൻ പറഞ്ഞത് മുഴുവൻ തിരിച്ചെടുത്തു." ഞാൻ കൈകൂപ്പി.

അപ്പോൾ അവളൊന്നു ചിരിച്ചു.

"എന്നാൽ നീ കഴിച്ചോ. ഞാൻ പോകുവാ " അവൾ പോകാൻ തുടങ്ങി.

"ങേ, എന്നാൽ നീ കൂടി വാ നമുക്കൊരുമിച്ചു കഴിക്കാം." ഞാൻ പറഞ്ഞു.

"ഹേയ് അത് വേണ്ട ഞാൻ പിള്ളേരുടെ കൂടെ താഴെയിരുന്നു കഴിച്ചോളാം. ഇവിടെ ഇരുന്നു കഴിച്ചിട്ട് വേണം ഇനി വല്ലോരും വല്ലോം പറയാൻ. ഞാൻ പതിവ് പോലെ സ്റ്റാഫ് റൂമിൽ പൊക്കോളാം." അവൾ തിരിഞ്ഞു നടന്നു.

"പിന്നെ പാത്രം കഴിച്ചിട്ട് ഇവിടെ വച്ചാൽ

💬 Comments

View all comments