0%

Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]

Author : Dr.Wanderlust Read All Parts 2.2K

മതി. ഞാൻ വന്നെടുത്തോളാം." അവൾ പോയി.

പാവം അപ്പോൾ സ്നേഹമൊക്കെയുണ്ട് പൊതിയിൽ നോക്കി ഞാനൊന്ന് ചിരിച്ചു.

നല്ല രുചികരമായ ഭക്ഷണം. ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ ബാക്കിയുള്ള ഷോപ്സിൽ എല്ലാം ഒന്ന് പോയി വന്നു. ഇന്ന് എല്ലാവരോടും കുറച്ചു സംസാരിച്ചു, അതിന്റെ ഒരു അമ്പരപ്പ് എല്ലാവരിലും ഉണ്ടായിരുന്നു.

ഇപ്പോൾ എനിക്ക് ലേഡീസ്നോട്‌ കുറച്ചു ഫ്രീയായി സംസാരിക്കാൻ ഒക്കെ കഴിയുന്നുണ്ട്. എല്ലായിടത്തും കേറിയിറങ്ങി വന്നപ്പോൾ നാലുമണിയായി. ടേബിളിൽ പാത്രം കാണുന്നില്ല, സ്റ്റോക്ക് ബുക്ക്‌ ഇരിപ്പുണ്ട്. അപ്പോൾ സമീറ വന്നു പോയി.

ശ്ശേ നേരെത്തെ വരേണ്ടതായിരുന്നു. എന്തായാലും പോകാൻ നേരത്ത് ഇതിലെ വരുമായിരിക്കും.

വൈകുന്നേരമായപ്പോൾ ഇന്നലത്തെ പോലെ അവൾ കേറി വന്നു.

"ആ സാറ് വന്നോ? എങ്ങനെ ഉണ്ടായിരുന്നു കളക്ഷൻ ഒക്കെ?"

"കളക്ഷൻ ഒക്കെ വൈകുന്നേരമല്ലേ നോക്കു...." ഒഹ്ഹ്ഹ് ആക്കിയതാണ് തെണ്ടി...

എന്നെ നോക്കി ചിരിച്ചോണ്ടിരിക്കുവാ തെണ്ടി. പോട്ടെ ഉച്ചക്ക് ഫുഡ്‌ ഒക്കെ തന്നതല്ലേ.

"മതിയെടി.. മതി ഒരവസരം കിട്ടിയെന്ന് കരുതി അങ്ങ് ഓവറാക്കല്ലേ " ഞാൻ പറഞ്ഞു.

"ശരി... ശരി.. ബൈ.. വൈകിട്ട് വിളിക്കാം " അവൾ ഇറങ്ങി.

"അതെ ഫുഡ്‌ അടിപൊളി ആയിരുന്നു."... ഞാൻ വിളിച്ചു പറഞ്ഞു.

അവൾ തിരിഞ്ഞൊന്നു നോക്കി ചിരിച്ചു. പിന്നെ തലയാട്ടി ബൈ പറഞ്ഞു പോയി.

പിന്നെ ഫ്ലാറ്റിൽ എത്തുന്ന വരെയും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഇന്ന് വെള്ളമടി ഇല്ലായിരുന്നു എന്നതൊഴിച്ചാൽ. എല്ലാം പതിവ് പോലെ.

പത്തു മണിയായി സമയ്യ വിളിച്ചില്ല. ഇനി വിളിക്കില്ലായിരിക്കും. സമീറയെ വിളിച്ചു കുറച്ചു നേരം കുറുകി. അവളിപ്പോൾ ശരിക്കും ഫ്രീയായിട്ടാണ് ഇടപെടുന്നത്.

അങ്ങനെ രണ്ടു ദിവസം പെട്ടെന്ന് പോയിക്കിട്ടി.

💬 Comments

View all comments