Chapter Title : ജീവിതം നദി പോലെ…6 [Dr.wanderlust]
തുറന്നു.
ഒരു ഗോൾഡൻ യെല്ലോ പ്രീമിയം സിൽക്ക് വെഡിങ് സാരീ. അതിന്റെ മടക്കുകൾ ഞാൻ നിവർത്തി. ആ മടക്കുകൾക്കുള്ളിൽ അടുക്കി വച്ചത് പോലെ ഒൻപതു പീസുകൾ. എന്റെ കൈയൊന്നു വിറച്ചു. ഒൻപതു പീസുകൾ, നാലര കിലോ... ഏതാണ്ട് ഒന്നരക്കോടിയുടെ മുതൽ..
"എങ്കിൽ ഞാൻ ഇറങ്ങുന്നു. അഫ്സൽ വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ.." അബ്ദുക്കയുടെ കനത്ത ശബ്ദം കാതിൽ വീണപ്പോൾ ആണ് ഞാൻ ഞെട്ടലിൽ നിന്നും പുറത്തു വന്നത്.
ഞാൻ ബോക്സ് അടച്ചു. പിന്നെ പുള്ളിയെ നോക്കി യന്ത്രികമായി ഒന്നു തലയാട്ടി.
"ഡെലിവറി ലൊക്കേഷൻ മെസ്സേജ് വരും."
എന്നെ ഒന്ന് കൂടി നോക്കിയ ശേഷം പുള്ളി ഇറങ്ങിപ്പോയി.
ഞാൻ സാധനം ലോക്കറിലേക്ക് മാറ്റി. പിന്നെ ബാക്കി പുള്ളി കൊണ്ടുവന്ന ഐറ്റംസ് എല്ലാം സമീറയുടെ സെക്ഷനിലേക്ക് എടുത്തു വച്ചു. അതൊക്കെ അടുത്ത ദിവസം വന്നിട്ട്പുള്ളിക്കാരി നോക്കിക്കോളും.
ഇനിയിപ്പോൾ ഡെലിവറി ലൊക്കേഷൻ വരുന്ന വരെയും നോക്കിയിരിക്കണം. ഏതു പാതാളത്തിൽ ആണാവോ?.
-------------------------------------------------------------
"ശരി.. ഇക്ക." ഞാൻ ഫോൺ കട്ട് ചെയ്തു. തിരുവനന്തപുരം ആണ് ലൊക്കേഷൻ. അവിടെ ആൾ വന്നു കൊണ്ടു പൊയ്ക്കോളും. പക്ഷേ അവിടെ വരെയും എങ്ങനെ എത്തിക്കും. മുടിഞ്ഞ ചെക്കിങ് ഉള്ള ഹൈവേ ആണ്.
ഞാൻ ആലോചിച്ചു പ്രാന്ത് പിടിച്ചിരുന്നപ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്.
"ഹലോ '
"ആ ചേട്ടാ.. ഞങ്ങൾ കടയുടെ മുന്നിലുണ്ട്."
"ഓക്കേ. ഞാൻ ദാ വരുന്നു."
ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. ഇന്നോവ റെന്റ് പോയേക്കുവായിരുന്നു. അത് തിരിച്ചു വന്നതാണ്. താഴെ അവരെ കണ്ടു വണ്ടി എല്ലാം നോക്കി ഉറപ്പു വരുത്തി, പെയ്മെന്റ് വാങ്ങി. ഇനി ഉച്ചക്ക് അടുത്ത
💬 Comments
View all comments