0%

Chapter Title : ജീവിതം നദി പോലെ…6 [Dr.wanderlust]

Author : Dr.Wanderlust Read All Parts 793

ടീം വരും.

സ്റ്റേഷനിലെ റൈറ്റെർ രാമചന്ദ്രൻ സാർ ആണ് അടുത്ത ക്ലയന്റ്. പുള്ളിക്ക് എങ്ങോട്ടോ ഫാമിലി ആയി പോകാൻ ആണ്.

ഞാൻ പുള്ളിയുടെ നമ്പർ ഡയൽ ചെയ്തു.

"ഹലോ '

"ഹലോ, ആ സാറെ അജയ് ആണ്."

"ആ അജയ്.. പറ.."

"സാറെ വണ്ടി റെഡി... എപ്പോ വരും.."

"ഞാൻ ഒരു രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും എത്താം. ഷോപ്പിലേക്ക് വന്നാൽ പോരേ?."

"മതി. രണ്ടു മണിക്കൂർ ഉണ്ടെങ്കിൽ ഞാൻ വണ്ടിയൊന്നു വാഷിംഗിനു കൊടുത്തേക്കാം."

"ഹാ... വല്യ ഉപകാരം അജയ്.. ഇനി അത് എങ്ങനെ കഴുകും എന്നോർത്തു ഞാൻ ഇരിക്കുകയായിരുന്നു. അങ്ങ് ആറ്റിങ്ങൽ വരെയും എത്തേണ്ടതാണ്.. "

"സാറ് രണ്ടു മണിക്കൂർ കഴിയുമ്പോൾ ഇങ്ങ് പോര്... അപ്പോൾ ശരി.."

"ഓക്കേ.. അജയ്.."..

ഫോൺ കട്ട്‌ ചെയ്തു നേരെ വണ്ടിയെടുത്തു സർവീസ് സ്റ്റേഷനിലേക്ക് വിട്ടു. ചെന്നപ്പോൾ വേറെ വണ്ടിയൊന്നും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ വാഷിംഗ്‌ കഴിഞ്ഞു കിട്ടി.

തിരികെ വരുമ്പോഴും എന്റെ തലയിൽ നിറയെ ഗോൾഡ് എങ്ങനെ ട്രിവാൻഡ്രത്തു എത്തിക്കാം എന്നായിരുന്നു.

"ഡാ മണ്ടാ എന്തിനാ ഇത്രയും ആലോചിക്കുന്നത് ഈ വണ്ടി തിരുവനന്തപുരം പോകുകയല്ലേ." എന്റെ തലയ്ക്കുള്ളിൽ ഒരു പുച്ഛം കലർന്നൊരു വെളിപാട്.

"ഓഹ്ഹ്ഹ്.. മനസാക്ഷി മൈരൻ. ".....

ആ വെളിപാട് പക്ഷേ ചിന്തിക്കാവുന്ന ഒന്നാണ്. പുള്ളി പോലീസ്കാരൻ ആയതിനാൽ വലിയ ചെക്കിങ് ഒന്നും വഴിയിൽ ഉണ്ടാവില്ല. അങ്ങിനെയെങ്കിൽ......

ഒരുപാട് നേരത്തെ ആത്മ സംഘർഷത്തിനൊടുവിൽ ഞാൻ മനസാക്ഷി മൈരന്റെ ആശയം പിന്തുടരാൻ തീരുമാനിച്ചു.

ആദ്യം ആലോചിച്ചത് പാക്ക് ചെയ്തു ഫ്രണ്ട്ന് കൊടുക്കാനുള്ള എന്തെങ്കിലും ആണെന്ന് പറഞ്ഞു പുള്ളിയെ ഏൽപ്പിക്കാം എന്നായിരുന്നു.

💬 Comments

View all comments