0%

Chapter Title : ജീവിതം നദി പോലെ…6 [Dr.wanderlust]

Author : Dr.Wanderlust Read All Parts 795

മരുമകൻ.. മുകേഷ്.. "

"Hi.. ഹലോ " ഞങ്ങൾ പരസ്പരം കൈ കൊടുത്തു.

"സാറേ... വണ്ടി ദാ അവിടുണ്ട്.. വന്നോളൂ." ഞാൻ മുൻപിൽ നടന്നു.

അവരെ കൊണ്ടു പോയി വണ്ടി കാണിച്ചു കൊടുത്തു. കഴുകി നല്ല വൃത്തിയായി കിടക്കുന്ന വണ്ടി കണ്ടപ്പോൾ രണ്ടു പേരുടെയും മുഖം തെളിഞ്ഞു. അതിൽ നിന്നും അവരിത്രയും പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി.

"ആ പിന്നെ സാറെ.. ഒരു കാര്യമുണ്ട്."

"എന്താണ് അജയ്?"

"അത് ബാക്കിലെ രണ്ടു സ്പീക്കർ വർക്ക്‌ ചെയ്യില്ല. അത് മാറ്റി വയ്ക്കേണ്ടത് ആണ്."

"അത് സാരമില്ല അജയ്. പിള്ളേരെ മുൻപിൽ ഇരുത്തി ഞങ്ങൾ പ്രായമായവർക്ക് പിന്നിൽ ഇരിക്കാലോ. ഇവരുടെ പാട്ടിന്റെ ബഹളവും കേൾക്കില്ല."

"ഹാ അതും ശരിയാ.." ഞാൻ ചിരിച്ചു തലയാട്ടി.

"പിന്നെ സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഒരു സഹായം ചെയ്യുമോ.?"

"എന്താണ് പറഞ്ഞോളൂ.."

"അല്ല ആ സ്റ്റീരിയോ... സ്പീക്കർ അവിടെയുള്ള എന്റെ ഫ്രണ്ട്ന്റെ ഷോപ്പിൽ ഉണ്ട്. സാർ ഒന്ന് ഫ്രീ ആകുമ്പോൾ പറഞ്ഞാൽ മതി. അവൻ വന്നു വണ്ടി എടുത്തു കൊണ്ടുപോയി ശരിയാക്കി സാറിനെ തിരിച്ചേൽപ്പിച്ചോളും. സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ മാത്രം മതി.."

"എന്ത്‌ ബുദ്ധിമുട്ട്.. ഞങ്ങൾ ഒരു ഫാമിലി ഫങ്ക്ഷന് വേണ്ടി പോകുകയാണ്. വണ്ടി അവിടെ എത്തുന്ന വരെയേ ആവശ്യമുള്ളു. പിന്നെ അവിടുത്തെ വീട്ടിൽ വെറുതെ ഇട്ടേക്കുകയായിരിക്കും. ഞാൻ അജയ്‌നെ വിളിക്കാം കൂട്ടുകാരനോട് അപ്പോൾ വന്നു വണ്ടി എടുത്തോളാൻ പറഞ്ഞോളൂ. "

"ഓഹ്ഹ്.. വലിയ ഉപകാരം.. സാറെ..."

"എന്നാ.. ശരി ഞങ്ങളങ്ങോട്ട്..

ഞാൻ ഇന്നോവ പോകുന്നത് നോക്കി നിന്നു. എന്റെ ചങ്കിൽ പെരുമ്പറ കൊട്ടുകയായിരുന്നു.

-------------------------------------------------------------

ഏതാണ്ട്

💬 Comments

View all comments