Chapter Title : ജീവിതം നദി പോലെ…6 [Dr.wanderlust]
അഞ്ചുമണിയായപ്പോഴേക്കും രാമചന്ദ്രന്റെ സാറിന്റെ കോളേത്തി. അപ്പോൾ തന്നെ ഇക്കയുടെ ആളുകൾ പോയി വണ്ടിയെടുത്തു. ഏതാണ്ട് തിരികെ എട്ടുമണി ആയപ്പോൾ വണ്ടി കിട്ടിയെന്ന് പറഞ്ഞു പുള്ളി വീണ്ടും വിളിച്ചു.
പത്തു മണിയായപ്പോഴേക്കും ഞാൻ തിരികെ ഫ്ലാറ്റിൽ എത്തി. ചെന്നപാടെ രണ്ടെണ്ണം അടിച്ചു. എന്നിട്ടും ടെൻഷൻ മാറിയില്ല. ഫ്രഷ് ആയി ബെഡ്ഡിൽ കേറി കിടന്നു. നെഞ്ചിൽ ഒരു കല്ല് കേറ്റി വച്ച ഫീൽ. തിരിഞ്ഞും, മറിഞ്ഞും കിടന്നു.
ഫോൺ റിങ് ചെയ്യുന്നു. ആരാണെന്ന് നോക്കേണ്ട ആവശ്യമില്ല. സമീറയാണ്. ഈ സമയം അവളുടേതാണ്. അവളത് അധികാരത്തോടെ സ്വന്തമാക്കിയിരിക്കുന്നു.
"അജൂ...." ഇയർ ഫോണിലൂടെ ആ സ്വരം ഒഴുകിയെത്തി... മറ്റാരും കേൾക്കാതെയിരിക്കാൻ പതിഞ്ഞ സ്വരത്തിലാണവൾ സംസാരിക്കുന്നത്, എപ്പോളും.
അത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.
"മ് ഹും "...ഞാൻ മൂളി.
"എന്ത് പറ്റിയെന്റെ ചെക്കന്... സുഖമില്ലേ?"
"ഏയ് കുഴപ്പമൊന്നുമില്ല പൊന്നു... "
"ഹേയ്.. അല്ല എന്തോ ഉണ്ട്. എനിക്കറിയില്ലേ എന്റെ പൊന്നിന്റെ സൗണ്ട് മാറിയാൽ..."
"ഒന്നുമില്ല സാം.. "
"ദെയ് അജൂ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ ഈ സാം എന്ന് വിളിക്കരുതെന്ന്." അവൾ ചിണുങ്ങി.
എനിക്ക് ഉള്ളിൽ ചിരി പൊട്ടി. പെണ്ണിന്റെ ചിണുങ്ങൽ കേൾക്കാൻ നല്ല രസമുണ്ട്. എന്റെ ടെൻഷൻ പതിയെ കുറഞ്ഞു വരുന്നുണ്ട്.
"അല്ല സമീ.. ഇങ്ങനെ ഷോർട് ആയി വിളിച്ചാൽ എന്താണ് കുഴപ്പം..?"
"അങ്ങനെയിപ്പം നീ ഷോർട് ആക്കണ്ട... മ് ഹും ഒരു ഷോർട് കട് കാരൻ വന്നിരിക്കുന്നു... 😏"
"ആ നീയി രാത്രി അടിയുണ്ടാക്കാൻ വന്നതാ.."
"ഹാ.. ഞാൻ അടിയുണ്ടാക്കും, പിച്ചും, മാന്തും, കടിക്കും ഒക്കെ ചെയ്യും. നീ
💬 Comments
View all comments