Chapter Title : ജീവിതം നദി പോലെ…9 [Dr.wanderlust]
കൂടി, കൈകൾ ചുരുട്ടി. അത് കണ്ടു ഞാൻ ചിരിച്ചു,
"മോനെ പാമ്പേ ഈ വിഡിയോയിൽ ചുമ്മാ ഞാൻ ദാ അവളുടെ പേരെഴുതിയാൽ മതി അവളുടെ മാമ(ഇക്ക ) നിന്നെ വെട്ടി കായലിൽ താഴ്ത്തും, അപ്പൊ ഈ റോളൊക്കെ വിട്ട് മോൻ ചെല്ല്.."
ഇക്കയുടെ പേര് കേട്ടപ്പോൾ അവനൊന്നു ഞെട്ടി. അവൻ ദയനീയമായി നോക്കി, അപ്പോഴാണ് സീനയേയും വലിച്ചോണ്ട് ആഷിക് കേറി അങ്ങോട്ട് വന്നത്. ആഷികിനെ കൂടി കണ്ടപ്പോൾ അനസ് അങ്ങ് ചൂളി. അനസ് ചോരയോലിപ്പിച്ചു ഇരിക്കുന്ന കണ്ടപ്പോൾ സീന വിറച്ചു പോയി.
"എടാ പാമ്പേ നിനക്കീ കൊച്ചു പിളേരെ പടം പിടിച്ചു പേടിപ്പിക്കുന്നത് നിർത്താറായില്ലേ " ആഷിക് അനസിനെ നോക്കി. അവൻ തല കുനിച്ചു.
ഞാൻ ക്യാമറയുടെ സ്ക്രീൻ തിരിച്ചു വീഡിയോ ഓണാക്കി ഐഷുനെ കാണിച്ചു.
ഐഷുവിന്റെ മുഖം വിളറി വെളുത്തുപോയി. അവൾ വിഷമത്തോടെയും, ദേഷ്യത്തോടെയും അനസിന്റെ മുഖത്തേക്ക് നോക്കി. അവനവളുടെ നോട്ടം താങ്ങാനാവാതെ മുഖം കുനിച്ചു.
അച്ചു അവന്റെ ഡ്രസ്സ് എടുത്ത് മുന്നിലേക്കിട്ട് കൊടുത്ത്, അവനത് കൈയിൽ എടുത്തു പുറത്തേക്ക് നടന്നു തിരിഞ്ഞു പോലും നോക്കാതെ പടിയിറങ്ങി പോയി. ഏതാനും നിമിഷങ്ങൾക്ക് ശേഷം സ്വിഫ്റ്റ് സ്റ്റാർട്ട് ആയി പോകുന്ന ശബ്ദം കേട്ടു.
ഞാൻ ആഷികിനെയും, അച്ചുവിനെയും കണ്ണു കൊണ്ട് പുറത്തേക്ക് പോകാൻ കാണിച്ചു.
അവര് രണ്ടും സീനയെ വലിച്ചോണ്ട് പുറത്തേക്ക് പോയി. ഞാൻ ഐഷുവിനോപ്പം കട്ടിലിൽ ഇരുന്നു. അവൾ താഴേക്ക് നോക്കിയിരുന്നു.
"ഐഷുമ്മ "..
"മ്മ് ഹും "..
"എന്താ ഇതൊക്കെ? ഇപ്പൊ ഞാൻ വന്നില്ലായിരുന്നെങ്കിൽ?".
അവളൊന്നും മിണ്ടിയില്ല, പിന്നെ എന്നേ കെട്ടിപ്പിടിച് കരഞ്ഞു.
"പറ്റിപ്പോയിക്ക
💬 Comments
View all comments