Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]
മലയാളിക്കും ഒരിക്കലെങ്കിലും പരിചയമുള്ള കോമ്പോ... ഫുഡ് അടിച്ചതിനു ശേഷം വണ്ടിയെടുക്കാൻ തുടങ്ങിയപ്പോൾ അച്ചു ചാടി ഡ്രൈവിംഗ് സീറ്റിൽ കയറി,
" നീ അപ്പുറത്ത് ഇരുന്നാൽ മതി, ഞാൻ ഓടിച്ചോളാം ഇല്ലെങ്കിൽ നീ ഇനി ആലുവക്ക് പകരം അറബിക്കടലിൽ എത്തിക്കും " അവൻ ഡോർ വലിച്ചടച്ചു. ?അവന്റെ കുഴിയിൽ കിടക്കുന്ന വല്യപ്പനെ വരെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് ഞാൻ co ഡ്രൈവർ സീറ്റിൽ കയറി. അവൻ വണ്ടി എടുത്തു. വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു
"നീ എന്ത് ഓർത്താണ് നേരത്തെ വണ്ടി ഓടിച്ചത് " അവൻ എന്നെ നോക്കി.
"നീ ആദ്യം ഐശ്വര്യയുടെ അടുത്ത് വണ്ടി ഒതുക്ക് "ഞാൻ പറഞ്ഞു.
"ഡേ ഇന്നത്തേക്ക് ഉള്ളത് ആയില്ലേ" വണ്ടി ഒതുക്കിക്കൊണ്ട് അവൻ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്തെത്തി, ചേട്ടൻ പറഞ്ഞതിലും നൂറു രൂപ കൂടുതൽ കൊടുത്ത് 5 ബോട്ടിൽ കൂടി വാങ്ങി വണ്ടിയുടെ സീറ്റ് കവറിനു പുറകിൽ തള്ളി. എന്നെ നോക്കുന്ന അച്ചുവിനെ നോക്കി "നാളെ പെരുന്നാൾ ആയിട്ട് സാധനം കിട്ടാതെ തെണ്ടി നടക്കാൻ വയ്യാത്തോണ്ടാ ". അപ്പോഴാണ് അവനു കാര്യം മനസ്സിലായത്.
"എത്ര അടിച്ചാലും ഡ്രൈ ഡേ ഓർത്തു വച്ചു സാധനം സ്റ്റോക്ക് ചെയ്യുന്ന നീ കുടിയന്മാർക്കൊരു അഭിമാനമാടാ ?" അവൻ മുഷ്ടി ചുരുട്ടി സിന്ദാബാദ് വിളിക്കുന്ന പോലെ പറഞ്ഞു.. പിന്നെ അവൻ അധികം സംസാരിക്കാതെ ഡ്രൈവിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ പുറത്തേക്കു നോക്കിയിരുന്നു. പിന്നോട്ട് ഓടിമറയുന്ന കാഴ്ചകൾക്ക് അപ്പുറം ഞാൻ മനസ്സിൽ സമീറയെ വീണ്ടും, വീണ്ടും പ്രാപിക്കുകയായിരുന്നു.
💬 Comments
View all comments