0%

Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]

Author : Dr.Wanderlust Read All Parts 2.2K

അയക്കുന്ന കുറച്ചു വിഷസും ഇത്രയും മാത്രമേ ഉള്ളു ആകെ. ഇത് വച്ചു നോക്കിയാൽ അവൾ തിരിഞ്ഞു നോക്കാൻ പോലും സാധ്യതയില്ല. നോ നെഗറ്റീവ് പാടില്ല, ശ്രമിച്ചു നോക്കെടാ എന്ന് ഉള്ളിലെ വീര്യം മുരണ്ടു. ഒരു സിപ് കൂടി ഇറക്കിയതിനു ശേഷം ഞാൻ മൊബൈൽ കൈയിൽ എടുത്തു

"Hi"?.... പുല്ല് വേണ്ട പാതിരാത്രിക്ക് അല്ലേ hi..

വേറെന്താ ചോദിക്കുക....

"എന്താണ് ഉറക്കമൊന്നുമില്ലേ പെണ്ണേ?" മെസേജ് സെൻറ് ആയി... കുറച്ചു സെക്കണ്ടുകൾക്ക് ശേഷം ദാ ബ്ലു ടിക്ക്... അവൾ മെസ്സേജ് കണ്ടിരിക്കുന്നു... എന്റെ ഹൃദയം പട പടാ മിടിച്ചു...

Typing....

ഞാൻ വളരെയധികം ആകാംഷയോടെ ഫോണിലേക്ക് തന്നെ കണ്ണ് നട്ടിരുന്നു. മദ്യലഹരി പക്ഷേ എന്നിൽ ശരിക്കും പടർന്നു തുടങ്ങിയിരുന്നു.

? എന്നൊരു ഇമോജിയും കൂടെ "no മാറിപ്പോയതൊന്നുമല്ലല്ലോ "എന്നൊരു മെസ്സേജും..

"കളിയാക്കല്ലേടി, ഞാൻ ചുമ്മ നിന്നെ ഓൺലൈൻൽ കണ്ടപ്പോൾ ഒരു മെസ്സേജ് അയച്ചതാണ് "?

"അല്ല ആദ്യമായിട്ടാണ് നിന്റെ ഭാഗത്തു നിന്നൊരു മെസ്സേജ്, ആരാണെങ്കിലും അതിശയിച്ചു പോവില്ലേ? ?

"ഇപ്പോൾ അതിശയം മാറിയില്ലേ?"

"ഓഹ്.. മാറി... അല്ല സർ എന്താണ് പാതിരാത്രിയിൽ? ലൈനുമായി ചാറ്റിങ് ആണോ?"

അതെ നീയാണ് ആ ലൈൻ എന്ന് ടൈപ് ചെയ്തിട്ട് ഞാൻ മായിച്ചു വെറുതെ ആദ്യമേ കേറി കുളമാക്കണ്ട പതിവ് മറുപടികൾ കൊടുക്കാം.

"ലൈനോ? എനിക്കോ? നമ്മളെ ഒക്കെ ആരാ മൈൻഡ് ചെയ്യുന്നത്?"

"ഹാ അങ്ങനെ പറയല്ലേ, നമ്മുടെ മോനിഷ തന്നെ നിന്റെ പേര് പറയുമ്പോൾ അങ്ങ് ഒലിപ്പിക്കുവല്ലേ "?

പുല്ല് ഇവളിതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ? മൂഞ്ചി..

"അത് അവളൊരു പൊട്ടി പ്പെണ്ണല്ലേ.. ആര് നോക്കുന്നു

💬 Comments

View all comments