Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]
അതൊക്കെ?"
"അപ്പൊ നീയരെയാടാ നോക്കുന്നെ?" ??
വീണ്ടും സ്ട്രൈറ്റ് ചോദ്യം.
പുല്ല് ഇവള് വിടുന്നില്ലല്ലോ...
"ആരെ നോക്കാൻ.. നീ ഒന്ന് ചുമ്മാത്തിരി സമീറ "
"ആരെയും നോക്കുന്നില്ല എന്നൊന്നും പറയല്ലേ. ഞാൻ വിശ്വസിക്കില്ല "ഇവൾ സമ്മതിക്കില്ലല്ലോ.
"ആട്ടെ നീയരോടാ നിന്റെ ലൈനിനോട ചാറ്റിങ്??"
"അതെ ?"
അവൾ yes പറഞ്ഞ മെസേജ് കണ്ടപ്പോൾ എന്റെ കിളി പോയി, അവൾക്കൊരു ലൈൻ ഞാൻ ആലോചിച്ചു കൂട്ടിയതൊക്കെ വെറുതെ ആയോ?
"ങേ.. അതാരാ ??"
"പേര് പറയില്ല ഫോട്ടോ തരാം "
"ആ അയയ്ക്ക് "
ണിം മെസ്സേജ് വന്നു.
ഞാൻ നോക്കിയപ്പോൾ കടയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന സമയത്ത് അവളെടുത്തസെൽഫി.
"ഇതിൽ ഞാനും നീയുമല്ലേയുള്ളു?"
"Da പൊട്ടാ നീയാണെന്റെ ലൈൻ " ആ മെസ്സേജ് കണ്ടതും എന്റെ തലയിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തി. എന്നാലും അവളെന്നെ ആക്കുകയാണൊന്നൊരു സംശയം.
"ഓഹ് പാതിരാത്രിയിൽ നീയെന്നെ ഊതുകയാണോ?"
" ഡാ, ഞാൻ കാര്യമായിട്ട് പറഞ്ഞതാ. എന്തേ നിനക്കെന്നെ ഇഷ്ടമല്ലേ? "
രാത്രിയുടെ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി. എന്റെ ശരീരമാകെ ചൂട് പിടിച്ചു.
"അത് ഇഷ്ടമൊക്കെയാണ്, ഞാൻ വിളിക്കട്ടെ, ഇപ്പോൾ?"
"Mm?"
ഞാൻ ഹെഡ്സെറ്റ് എടുത്തു കുത്തി, അവളുടെ നമ്പർ ഡയൽ ചെയ്തു, ആദ്യ റിങ്ങിനു മുൻപ് തന്നെ അവിടെ ഫോൺ എടുത്തുപതിഞ്ഞ ശബ്ദത്തിലുള്ള അവളുടെ മറുപടിക്കൊപ്പം കുസൃതി നിറഞ്ഞ ചിരിയുടെ ശബ്ദവും എന്റെ കാതിൽ നിറഞ്ഞു.
"അല്ല, ഇത്ര നാളും ഒന്നും പറയാതെ ഇപ്പോൾ നീ പെട്ടന്ന്, രണ്ടോ മൂന്നോ മെസ്സേജ്കൾക്കുള്ളിൽ ഇങ്ങനെ പറഞ്ഞപ്പോൾ, ഞാൻ... നിന്നെ.. ഇഷ്ടമാണ് എനിക്കും...
💬 Comments
View all comments