0%

Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]

Author : Dr.Wanderlust Read All Parts 2.2K

അവൾ ഭർത്താവിനോപ്പം ഗുജറാത്തിലാണ് സെറ്റിൽടാണ്‌. അനുജൻ കൊച്ചിയിലെ ഒരു അഡ്ഹെസീവ് കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡ് ആണ്. ഇതൊക്കെ കേൾക്കുമ്പോൾ സ്ഥിരം ക്ലീഷേ ആണെന്ന് തോന്നുണ്ടാവും അല്ലേ, സ്വാഭാവികം. കാരണം ഒട്ട്മിക്ക കഥകളുടെയും തുടക്കം ഇങ്ങനെ ആണല്ലോ ?. ഇവിടെയും വലിയ വിത്യാസം ഒന്നുമില്ല പക്ഷേ ഇത് എന്റെ കഥയാണ്, ആത്മകഥ എന്ന് തന്നെ പറയാം, ഇതിൽ വരുന്ന ഒരു കഥാപാത്രം മാത്രമെന്റെ ഫാന്റസിയാണ് ബാക്കിയെല്ലാം എന്റെ ജീവിതത്തിൽ നടന്ന, നടന്നുകൊണ്ടിരിക്കുന്നവയാണ്. ഇവയെല്ലാം എങ്ങനെ എഴുതണമെന്ന് അറിയില്ല, ബോറിങ് ആയാൽ ക്ഷമിക്കുക. പക്ഷെ അവസാനം നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ.

സഹോദരങ്ങൾ എല്ലാം അക്കാദമിക് ബ്രില്ലിൻസ് ഉള്ളത് കൊണ്ടു വീട്ടിൽ എന്നോടുള്ള മനോഭാവം പുച്ഛമായിരുന്നു. പ്രായം 30 ആകാറായിട്ടും ഇത് വരെയും നല്ലത് എന്ന് പറയാവുന്ന ജോലിയോ, ബിസ്സിനസോ എനിക്കില്ലായിരുന്നു. കുറച്ചു റെന്റ് എ കാർ പരിപാടി, അല്ലറ ചില്ലറ വണ്ടി കച്ചവടം പിന്നെ ഒരു കൂട്ടുകാരന്റെ കസിൻ ഇക്കയുടെ wholsale-retail ഷോപ്സിന്റെ മേൽനോട്ടം. സ്റ്റൈലിൽ മാനേജർ എന്നൊക്കെ പറയുമെങ്കിലും, മറ്റുള്ളവരുടെ കണ്ണിൽ അതൊക്കെ ഒരു ജോലി ആണോടെ എന്നായിരുന്നു വീട്ടുകാരുടെയും, ബന്ധുക്കളുടെയും ഭാവം. ഞാനും, അനിയനും കൊച്ചിയിൽ ആയിട്ട് പോലും താമസം രണ്ടായിട്ടാണ് എന്ന് പറയുമ്പോൾ മനസ്സിലാക്കുമല്ലോ ഞങ്ങളുടെ ബന്ധത്തിന്റെ ആഴം ?. കുടുംബകഥ പറഞ്ഞു കാടു കേറുന്നില്ല, ഞാൻ ഇനി എന്നെക്കുറിച്ച് മാത്രം പറയാം. അപ്പോൾ തുടങ്ങാം, ?

പൊതുവെ ഞാൻ ഒരു അന്തർമുഖനാണ്, സുഹൃത്തുക്കൾ എന്ന് പറയാൻ കോളേജിൽ കൂടെ പഠിച്ച 4-5 പേര്, ഇപ്പോൾ നിൽക്കുന്ന ഷോപ്സിന്റെ ഓണർ അഫ്സൽ ഇക്ക, പിന്നെ

💬 Comments

View all comments