Chapter Title : ജീവിതം on കോവിഡ് 2 [Doli]
മമ്മ... പപ്പയൊട് ഞാൻ പറഞ്ഞു പപ്പ ഓക്കെ ആണ്...
ഞാൻ ഫോൺ പിടിച്ച് വാങ്ങി ...
ഞാൻ ? : ഹലോ
ഹലോ ആരാ
ഞാൻ : ആൻ്റി ഞാൻ ആണ് ജെസ്സിടെ കൂടെ ഉള്ള കൊലീഗ്...
ആൻ്റി : അതെ ഇതൊന്നും പറ്റില്ല കൊച്ച് അവളെ കൊണ്ട് വീട്ടിലാക്കണം ജോലി പോയാ പോട്ടെ ...സാരം ഇല്ല
ഞാൻ : ആൻ്റി എനിക്ക് നിങൾ എന്താ സംസാരിച്ചത് പോലും അറിയില്ല പിന്നെ അവളുടെ സംസാരം കേട്ട് ഊഹിച്ച് മനസ്സിലാക്കി എന്ന് മാത്രമേ അറിയൂ...
ആൻ്റി : ആയ്‌ക്കോട്ടെ മോൻ അവളെ കൊണ്ടാക്ക് ആണും പെണ്ണും ഒരുമിച്ച് താമസിച്ച് ഉള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് മനസ്സിലാവില്ല കലികാലം ആണ്. ..
ഞാൻ : ഞാൻ ഒന്ന് പറഞ്ഞോട്ടെ ആൻ്റി ...
ആൻ്റി : കൊച്ച് പറ
ഞാൻ : ആൻ്റി പറഞത് നൂറ് ശതമാനം ശെരി ആണ് എന്ത് തന്നെ കാലം മാറി എന്ന് പറഞ്ഞാലും ഇതൊന്നും ഉൾക്കൊള്ളാൻ ആളുകൾക്ക് പറ്റില്ല
ആൻ്റി : കൊച്ചെ അതോക്കെ ശെരി എനിക്ക് ആളുകളെ ബോധിപ്പിക്കാൻ ഒന്നും അല്ല എൻ്റെ സമാധാനത്തിനാ ഞാൻ ഈ പറയുന്നത്...
ഞാൻ : ആൻ്റി ഞാൻ ആൻ്റിക്ക് ഒറപ്പ് തരാം തെറ്റായ ഒരു നോട്ടം പോലും എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല ഞാൻ കാരണം ജെസ്സിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല അത് എൻ്റെ ഒറപ്പാ
ആൻ്റി : അതെ നീ ആവശ്യം ഇല്ലാത്ത കാര്യം ഒന്നും പറയണ്ട ... ഞാൻ പറഞ്ഞത് കേക്ക്...
ഞാൻ : ആൻ്റി ആൻ്റി ഞാൻ പറയുന്നത് ഒന്ന് കേക്ക് ആൻ്റി ....ഇപ്പൊ ഇവള് സോറി ജെസ്സി ഇവടെ നിന്ന് പോയാ ജോലി പോവും ആൻ്റി
ആൻ്റി : മോനെ അവൾടെ കാര്യം ഓർത്ത് മോൻ പേടിക്കണ്ട അവൾക്ക് ജോലി പോയാലും സാരം ഇല്ല ....
ഞാൻ : അവൾടെ അല്ല ആൻ്റി എൻ്റെയും പിന്നെ ഒരു മൂന് പേരും ഉണ്ട് അവരുടെ കൂടെ ജോലി പോവും....
ആൻ്റി : അയ്യോ അതെങ്ങനെ ...
💬 Comments
View all comments