Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന് രാജ]
വിളിച്ചു
അവളും എഴുനേറ്റു പുറത്തിറങ്ങിയപ്പോള് ജോജിയും ദീപുവും ബാഗൊക്കെ പുറത്ത് വെച്ചിരുന്നു
" വണക്കം സാര് ..." ഒരു കറുത്ത പയ്യന് വന്നു ബാഗ് എടുത്തു
" എന്നാ മുത്തു തൂങ്ങലയാ?"
" ഇല്ല .സാര് ..വാങ്കെ " അവന്റെ പുറകെ അവര് ലിഫ്റിലെത്തി..അഞ്ചു നിലയില് പതിനഞ്ചു വീട്ടുകാര് ....എല്ലാം തന്നെ ജോജിയുടെ കമ്പനിയിലെ ജോലിക്കാര് .... ആ ഫ്ലാറ്റും കമ്പനിയുടേതാണ്...അത് കൊണ്ട് ഓണര്മാരെ ആള് കൂടുതല് ഉണ്ടെന്നു ബോധിപ്പിക്കണ്ട കാര്യമില്ല ...അഞ്ചാം നിലയിലാണ് അവരുടെ ഫ്ലാറ്റ് ...പഴയ ഒരു ബില്ഡിങ്ങ് ആണെങ്കിലും ഫ്ലാറ്റില് എത്തിയപ്പോള് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു ...വൃത്തിയായി അറേഞ്ച് ചെയ്തിരിക്കുന്നു ... ഹാളില് മെറ്റലിന്റെ ഒരു ഡൈനിംഗ് ടേബിള് .. പിന്നെ ഒരു സോഫ സെറ്റ് ..അതിന്റെ രണ്ടു ചെയര് ... ടിവി ..ഹാളിന്റെ ഇരു വശത്തും കിച്ചനും ഒരു ബെഡ് റൂമും ...ആകെ ഒരു പോരായ്മ ഉള്ളത് കിച്ചനിലെക്ക് കയറുന്നിടത്താണ് ബാത്രൂം ..
" നിങ്ങള് ഇവിടെ കിടന്നോ ...ഞങ്ങളാ സോഫ നിവര്ത്തിയിട്ടു കിടന്നോളാം " ദീപു ബെഡ്റൂമിലേക്ക് ചൂണ്ടി പറഞ്ഞു
" അഹ ....നിങ്ങളവിടെ കിടന്നോ ....ഞാനും അനിയും ഇന്നിവിടെ കിടന്നോളാം" ജെസി അനിതയെയും കൂട്ടി മുറിയില് കയറി
ജോജി ദീപുവിനെ ദയനീയമായി നോക്കി
" ഡി ..ജെസികൊച്ചെ ...നീ ഇവരുടെ പ്രാക്ക് മേടിച്ചു കേറ്റല്ലേ ..വാതില് തുറന്നെ " ദീപു പറഞ്ഞതും ജെസി വാതില് തുറന്നു .
" ഡാ ...എനിക്ക് മുള്ളാന് മുട്ടിയിട്ടാ ...നിങ്ങളിന്നു ഇവിടെ കിടന്നാ മതി ..ഇനി നേരം വെളുക്കാന് കുറച്ചു സമയമേ ഉള്ളൂ ..വെറുതെ
💬 Comments
View all comments