0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

വാങ്ങിയിരുന്നു . ചേട്ടന് ഇനി കുറച്ച് വർഷം കൂടിയല്ലേ ഉള്ളൂ ... അപ്പൊ പിന്നെ എന്തെങ്കിലും പരിപാടി തുടങ്ങാമല്ലോ എന്ന് കരുതി തോതില് കിട്ടിയപ്പോ അത് വാങ്ങിയതാ ...അല്ലെങ്കിൽ ഞാനാ സെന്റർ കണ്ണും പൂട്ടി വാങ്ങിയേനെ "'

"' നീയെന്താ പറഞ്ഞു വരുന്നത് ? '''

"" ജെസ്സി , എങ്ങനെയെങ്കിലും ലോണെത്തോ മറിച്ചോ തിരിച്ചോ ക്യാഷുണ്ടാക്കി അത് വാങ്ങിയാൽ ഗുണമുണ്ടാകും """

"' അതിന് ക്യാഷ് വേണ്ടേ മൈഥിലി ... ക്യാഷ് ഉണ്ടായിരുന്നേൽ എല്ലാ പ്രശ്‍നങ്ങളും തീരില്ലായിരുന്നോ ? ""

"' അതെ അനിതേ, പക്ഷെ ക്യാഷ് എവിടുന്നേലും ഉണ്ടാക്കിയാൽ ഇപ്പോഴത്തെ ലോണുകൾ ഒക്കെ അടച്ചു തീരുമായിരിക്കും ... അപ്സകെഹ് അതിനായി വാങ്ങിയ പൈസയോ ? അത് തിരിച്ചു കൊടുക്കാൻ എന്ത് ചെയ്യും ? അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ ... ഞാൻ എന്ത് ഹെൽപ്പ് വേണേലും ചെയ്യാം .. എനിക്ക് സപ്ലൈ ചെയ്യുന്നവരെ പരിചയപ്പെടുത്താം ... അല്പം പൈസയും കടമായി തരാം , പലിശ ഒന്നും ഇല്ലാതെ തന്നെ , നിങ്ങളുടെ ബാധ്യതകൾ എല്ലാം തീർത്തതിന് ശേഷം അത് തിരികെ തന്നാലും മതി ""

മൈഥിലി അത്രയും കാര്യമായി പറഞ്ഞപ്പോൾ ജെസ്സി ചിന്താമഗ്നയായി ... കടമായി തരുന്ന പൈസ തിരിച്ചു കിട്ടുമെന്നുറപ്പുള്ളത് കൊണ്ടാണല്ലോ അവൾ തരാമെന്ന് പറഞ്ഞത് . അതിൽ അവൾക്ക് ആ സെന്ററിൽ നല്ല വിശ്വാസവും ഉണ്ടായിരിക്കണം .

"' നമുക്ക് നോക്കാം മൈഥിലി ... സെന്റർ ഒന്ന് കാണാൻ പറ്റുമോ ?'''

"" ജെസ്സി ... നീയിതെന്താ പറയുന്നേ ? അതിന് പൈസ

💬 Comments

View all comments