0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

പ്രദർശിപ്പിച്ചിരിക്കുന്നു . . കയറി ചെല്ലുന്നത് അത്യാവശ്യം വലിയ ഒരു ഹാൾ , പിന്നെ രണ്ട് തീരെ ചെറുതല്ലാത്ത റൂമും, മുകളിൽ അല്പം വലിയ രണ്ടു റൂമുകളും . അതിലൊന്നിൽ വരുന്ന സാധനങ്ങളും കാലി ബോക്സുകളും ഇട്ടിരിക്കുന്നു . ഒരു പഴയ കെട്ടിടം ആണത് . രണ്ടാം നില ഷീറ്റ് കൊണ്ടുള്ളതാണ് . പിന്നീട് അതിടിച്ച്‌ പുതിയ ഒരു കെട്ടിടം പണിത് വാടകക്ക് കൊടുത്താലും നഷ്ടമുണ്ടാകില്ല എന്ന് ജെസ്സിക്ക് തോന്നി .

"' ഞാനിവിടെ ഈ സെന്റർ തുടങ്ങിയതിൽ പിന്നെയാ പിള്ളേരെയൊക്കെ കെട്ടിച്ചയച്ചത് ... ഇനി എനിക്ക് വയ്യ . അല്ലെങ്കിൽ പിന്നെയും നോക്കാമായിരുന്നു എങ്ങെനെയെങ്കിലും ക്യാഷ് ഉണ്ടാക്കി വാങ്ങാൻ . ഇനി പിള്ളേരുടെ കൂടെ സ്വസ്ഥമായിരിക്കണം വീട്ടിൽ "" സെന്റർ നടത്തുന്ന ആന്റി പറഞ്ഞു .

"' ഇവരെത്രയാ ചോദിക്കുന്നെ ആന്റീ ?'''

"' ഒന്നരക്കോടിയാണ് ചോദിക്കുന്നത് ... ഒന്ന് മുപ്പത്തിയഞ്ച് ആരോ പറഞ്ഞിട്ടുണ്ട് .. ഒന്ന് നാൽപതിന് കിട്ടുമായിരിക്കും . "'

"' അയ്യോ .. കോടിയോ ?''' അനിത വാ പൊളിച്ചു

"' പിന്നെ ? ഇവിടെയിത് വലിയ തുകയല്ല മോൾ , ഇതേപോലൊരു കെട്ടിടത്തിന് '

"" അയാളോട് സംസാരിച്ച് നോക്കണോ ആന്റീ ?'''

""" നിങ്ങൾക്ക് വാങ്ങാൻ ഉദ്ദേശം ഉണ്ടേൽ സംസാരിക്കാം ... അവർക്കെന്നെ വലിയ കാര്യമാണ് . എന്നോട് പറയാതെ അഡ്വാൻസ്‌ വാങ്ങില്ലായെന്ന് പറഞ്ഞിട്ടുണ്ട് "'

"' ടോക്കൺ എമൗണ്ട് വല്ലതും കൊടുക്കേണ്ടി വരുമോ ?'''

"' ജെസ്സി !! നീയിതെന്താലോചിച്ചാ പറയുന്നേ ? ഇത്രയും വലിയ എമൗണ്ട്

💬 Comments

View all comments