Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
... എത്ര നാൾ ഈ പിസ്സാ ബോയ് ആയി പോകാനാ നിന്റെ പരിപാടി ?'''
ദീപുവിന്റെ മുഖം വിളറി . അവൻ തല കുനിച്ചു
"' നീ തല കുനിക്കുകയൊന്നും വേണ്ട .. പിസ്സാ ഡെലിവറി ബോയ് ജോബ് അത്ര കുറച്ചിൽ ഒന്നുമല്ല .നാട്ടിലാരുന്നേൽ അവൻ ഈ പണി എടുക്കുന്നു ...ആ പണി എടുക്കുന്നു എന്നൊക്കെ പറയുമ്പോ ഞങ്ങൾക്ക് കുറച്ചിൽ ഒന്നുമില്ലെങ്കിലും നിങ്ങൾക്കുണ്ടായേനെ ...ഇവിടെ ആരും നിങ്ങളെയോ ഞങ്ങളെയോ ഒന്നും അറിയുന്നില്ല ."'
"" മമ്മിയെന്താ ഈ പറഞ്ഞു വരുന്നേ ?'''
"' നിങ്ങളേത് ജോലി ചെയ്യുന്നു എന്നതൊന്നുമല്ല പ്രശ്നം ? പ്രശ്നം രണ്ടാണ് . മെയിൻ പ്രശ്നം ... നിങ്ങളിത് ഞങ്ങളോടെന്തുകൊണ്ട് ആദ്യമേ പറഞ്ഞില്ല ...ഇവിടെ നിങ്ങൾക്കെന്തു ഫ്രീഡവും ഞങ്ങൾ തന്നില്ലേ .. ലോകത്തൊരിടത്തും ഇല്ലാത്ത ഫ്രീഡം ...എന്നിട്ടും നിങ്ങൾ ഞങ്ങളോട് പറഞ്ഞില്ല . രണ്ട് ..ഇനിയെന്ത് എങ്ങനെ എങ്ങോട്ട് ?""
"' അത് ..പിന്നെ മമ്മി .."'
"" ജോജി ....ഇനിയാണേലും ശ്രദ്ധിക്കുക . ഒരു കാര്യം ഉണ്ടായാൽ ..അത് സന്തോഷമാണെലും സങ്കടമാണേലും ഷെയർ ചെയ്യുക . നോക്ക് .. ഇത് തുടക്കത്തിൽ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കും എന്തെങ്കിലും ജോലിക്ക് പോയി സഹായിക്കാമായിരുന്നു "'
"' നിങ്ങൾക്കെന്തു ജോലി ?''
"" എന്താടാ ഈ നാട്ടിൽ ജോലിക്ക് ഒരു കുറവ് ...നമുക്ക് വേണ്ട പൈസക്കുള്ള ജോലി കിട്ടില്ലായിരിക്കും ..അന്തസ്സിനുള്ള ജോലി കിട്ടില്ലായിരിക്കും .. ഓർ സെയിൽസ് ഗേൾ ആയിട്ടെങ്കിലും തുടക്കത്തിൽ പോയിരുന്നേൽ ഇപ്പോളിത്ര പ്രശ്നം ഉണ്ടാവില്ലായിരുന്നു ."'
"' സെയിൽസ് ഗെളോ ?'' ദീപു മുഖം
💬 Comments
View all comments