Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
ബാങ്കില്‍ ജോയിന്‍ ചെയ്യാന്‍ ...അവള്‍ കൂട്ടാക്കിയില്ല ....ജോജി അവളെ എന്നും തന്നെ വിളിക്കും .. ഒന്നോ രണ്ടോ വാക്കില്‍ മറുപടി ... അവനും സങ്കടമായി
കുറച്ചു ദിവസം കഴിഞ്ഞു വൈകിട്ട് ജെസി അനിതയുടെ വീട്ടിലെത്തി .. ദീപു വരാന്‍ ഒന്‍പതു മണിയാവും ..നൈറ്റ് ഷിഫ്റ്റ് ആണെങ്കില്‍ ജെസിയാണ് അനിതക്ക് കൂട്ട്
" അനീ .." അടുക്കളയിലായിരുന്ന അനിത വന്നു സോഫയിലിരുന്നു
' എടി ...നാളെ കഴിഞ്ഞു സത്യേട്ടന്റെ ചടങ്ങിനുള്ളത് എന്തേലും ചെയ്തോ ?"
' നീയും ദീപുവുമോക്കെയില്ലേ ..."
' എന്‍റെ അനീ ..നീയിങ്ങനെ തുടങ്ങല്ലേ ....ഒരു മാതിരി ...ഞാനൊന്നും പറയുന്നില്ല ...ആ പിള്ളേരെ കൂടി വിഷമിപ്പിക്കാന്‍ വേണ്ടി...ദീപുവാകെ സങ്കടത്തിലാ ..ജോജിയും നിന്നെ പറ്റി പറഞ്ഞു കരയും ..നീയുടനെ ജോലിക്ക് കേറാന്‍ നോക്ക് ... അന്നാരുന്നേല്‍ കുറ്റ്യാടി തന്നെ കേറാമായിരുന്നു...ഇപ്പൊ ചാലക്കുടിയെ വേക്കന്റ് ഉള്ളൂ '
' ദീപുവിനൊരു..വരുമാനം ആയില്ലേ ..ഇനിയെന്തിനാ "
' എന്നാല്‍ നീ കട തുറക്ക് ...ഇങ്ങനെ അടഞ്ഞിരിക്കാതെ"
' ഞാന്‍ തനിച്ചെങ്ങനാ ജെസ്സി ...സത്യേട്ടന്‍ ഉണ്ടായിരുന്നേല്‍ " അനിത കരയാന്‍ തുടങ്ങിയപ്പോള്‍ ജെസി എഴുന്നേറ്റു
' ഞാന്‍ പോകുവാ ...നീയിവിടെ കരഞ്ഞോണ്ടിരി...അവന്‍ വരുമ്പോ അങ്ങോട്ടിറങ്ങാന്‍ പറ "
ദീപു വന്നപ്പോള്‍ ഒത്തിരി വൈകി ... പിറ്റെന്നവന്‍ ലീവായിരുന്നു .
ഉച്ചയായപ്പോള്‍ അവന്‍ പിറ്റേന്നത്തെ ചടങ്ങിനു വേണ്ടുന്നതൊക്കെ അറേഞ്ച് ചെയ്തിട്ട് ജെസ്സിയുടെ അടുത്തെത്തി ..ജെസ്സിയും ലീവായിരുന്നു
' ദീപു ....അമ്മയെ നീ എറണാകുളത്തിന് കൊണ്ട് പോ ...അവളെ ഇങ്ങനെ തനിച്ചിടാന്‍ വയ്യ '
' ഞാനും പറഞ്ഞതാ ...പക്ഷേ ..അമ്മ സമ്മതിക്കുന്നില്ല ...'
💬 Comments
View all comments