0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.7K

" ഇതെന്താ ആരും മിണ്ടാത്തെ.......അനീ ..എന്നോട് ദേഷ്യമാണോ?"

അനിത അവളുടെ തോളിലേക്ക് ചാരി വിതുമ്പി

' ഇല്ലടി ....നീയും സത്യേട്ടനും എന്‍റെ മനസ്സില്‍ വളരെ ഉയരത്തിലാ .....നിന്‍റെ സ്ഥാനത്തു ഞാനായിരുന്നേല്‍ എപ്പോഴേ ചത്തേനെ ....നീയെല്ലാം മനസില്‍ ഒതുക്കി .... എല്ലാവരെയും നോക്കി ...."

ജെസി അവളുടെ തോളില്‍ തട്ടി കൊണ്ടിരുന്നു .. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തണുപ്പ് തുടങ്ങി

" എടാ ....നല്ല തണുപ്പ് ...നമുക്ക് ഓരോ ചായ കഴിച്ചാലോ ..ഉച്ചക്കാരും ശെരിക്കുണ്ടില്ലല്ലോ' ജോജി ഒരു ചെറിയ ചായക്കടയില്‍ വണ്ടി നിര്‍ത്തി ....ജോജിയും ദീപുവും കൂടി ഇറങ്ങി ചായ രണ്ടു പേര്‍ക്കും കാറിലേക്ക് വാങ്ങി

' മമ്മി ..അല്‍പം നടന്നാല്‍ ഒരു ഉന്മേഷം കിട്ടും ...അമ്മയെയും കൂട്ടി അല്‍പം നടക്ക്" ദീപു ചായ കൊടുത്തിട്ട് പറഞ്ഞു

. ജെസി പുറത്തിറങ്ങി നിന്ന് ചായ കുടിച്ചു ..എന്നിട്ട് അനിതയെയും വിളിച്ചു അല്‍പദൂരം മുന്നോട്ടു നടന്നു . പത്തിരുന്നൂറ് മീറ്റര്‍ പോയി കാണും , അപ്പോഴേക്കും ദീപു കാറെടുത്ത് വന്നു ...

" ജോക്കുട്ടന്‍ എന്തിയേടാ ?"

'അമ്മ വിളിക്കാതെ പോയെന്നും പറഞ്ഞു ..ദെ പതുക്കെ നടന്നു വരുന്നുണ്ട് ' ജെസി നോക്കിയപ്പോള്‍ ജോജി ഒരു കടല പാക്കറ്റും കൊറിച്ചു കൊണ്ട് വരുന്നുണ്ട്

" ..അനീ ..നീയവന്റെ കൂടെ വന്നാല്‍ മതി ...ദീപു അല്‍പം മുന്നോട്ടു പോക്കേടാ...മൂത്രം ഒഴിക്കാന്‍ മുട്ടുന്നു "

ജെസി കാറില്‍ കയറിയതും ദീപു വണ്ടിയെടുത്തു ....അവര്‍ അനിതയെ മൈന്‍ഡ് പോലും ചെയ്തില്ല ...അവള്‍ പതുക്കെ മുന്നോട്ടു നടന്നു ...അനിത തന്നെ നടക്കുന്നത് കണ്ടു ജോജി ഓടി

💬 Comments

View all comments