Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
?"
" ഒരു ക്ലയന്റിനെ കാണാന്‍ ഉണ്ടായിരുന്നു സത്യേട്ടാ ...ങാ ...നീയിവിടെ ഉണ്ടായിരുന്നോ ?"
ആരാണെന്നറിയാന്‍ എത്തി നോക്കിയ അനിതയോട് ജെസി ചോദിച്ചു
" ഊണും കൊണ്ട് വന്നതാടി ..നീ ബാങ്കിലെക്കാണോ"
" ഹും ...അതെ ..... ഇവളെ കടയെല്‍പ്പിച്ചിട്ടു സത്യേട്ടന് പുറത്തൂടെ പോകത്തില്ലേ ?"
" ഉവ്വ ... ഈ വയ്യാത്ത കാലും നടുവും വെച്ചിട്ട് എങ്ങോട്ട് പോകാനാ ജെസി ..... "
" അതെ ...കുറച്ചു നടക്കുമ്പോ വേദന തുടങ്ങും ... അല്ലെങ്കിലും സ്ഥല കച്ചവടം ഒക്കെ നിന്നു ജെസി ..." " ഹും ..രണ്ടു പേരുടെ വരുമാനം കൊണ്ട് പോലും പിടിച്ചു നില്‍ക്കാന്‍ ഇക്കാലത്ത് പറ്റണില്ല ..സത്യേട്ടാ ... ഞങ്ങള് രണ്ടു പേരുമാത്രമായിട്ടും ചില മാസം പെടാപാടാ സമയം വൈകി ..ഞാന്‍ പോട്ടെ "
ജെസി ആള്‍ട്ടോ സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നത് നോക്കി നിന്നിട്ട് അനിത പറഞ്ഞു
' ഞാനൂടി ജോലിക്ക് പോകാന്നു പറഞ്ഞതല്ലേ ..അപ്പൊ വീടും നോക്കി ഇരുന്നാല്‍ മതിയെന്ന് "
' അത് അന്നത്തെ കാലത്തല്ലേ അനിതെ ...ഇന്നിപ്പോ അതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ ?"
അനിത പാത്രങ്ങള്‍ പെറുക്കി ബിഗ് ഷോപ്പറില്‍ വെച്ചിട്ട് കസേരയില്‍ ഇരുന്നു
" മഴ വരുന്നുണ്ടെടി ..നീ വിട്ടോ "
" അങ്ങോട്ടോടി ചെന്നിട്ടും കാര്യമൊന്നുമില്ലല്ലോ "
" അതല്ല ..നീ പൊക്കോ "
സത്യന്‍ പറഞ്ഞത് റൂട്ട് വണ്ടിക്കാരും ഡെയിലി ചിട്ടിക്കാരുമൊക്കെ വരുന്ന സമയം ആയത് കൊണ്ടാണ് .. പൈസ ഇല്ലാന്ന് അവളുടെ മുന്നില്‍ വെച്ച് പറയാന്‍ ഒരു മടി
അനിത പതുക്കെ വീട്ടിലേക്കു
💬 Comments
View all comments