0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1927

അവള്‍ ചേറ്റുപുഴ ബ്രാഞ്ചില്‍ എത്തി . ജെസിയുടെ കാബിനില്‍ ഒപ്പിട്ടതിനു ശേഷം അനിത പുറത്തെ ക്ലാര്‍ക്കിന്റെ അടുത്തേക്ക് ചെന്നു .

" ജെസി സര്‍ ഇപ്പൊ വരും ...സാറിനോട് ജെസി സാറിന്റെ കാബിനില്‍ ഇരിക്കാനാ പറഞ്ഞെ "

രാവിലെ ജെസിയുടെ കൂടെ വരാമെന്ന് കരുതിയതാണ് . രാവിലെ ചെന്നപ്പോള്‍ അവള്‍ പോയിരുന്നു . ഒന്ന് പറഞ്ഞു കൂടിയില്ല .. അനിത ബാങ്കോന്നു കണ്ണോടിച്ചു. നാല് ക്ലാര്‍ക്ക്മാരുണ്ട്. രണ്ടു കാഷ് കാബിനും . ഒന്നില്‍ പക്ഷെ ആളില്ല . ബാങ്കിലും തിരക്കുണ്ട് ... ഒന്‍പത് ആയതേ ഉള്ളൂ ...ഇപ്പൊ തന്നെ ആറോ ഏഴോ പേര് നില്‍പ്പുണ്ട് . തന്‍റെ ബ്രാഞ്ചില്‍ ഒരു ദിവസം പത്തോ പതിനഞ്ചോ പേര് വന്നാലായി . അനിത ജെസിയുടെ കാബിനിലേക്ക്‌ വീണ്ടും കയറി

കുറച്ചു കഴിഞ്ഞപ്പോള്‍ ജെസി കയറി വന്നു .

" നീ വന്നിട്ട് ഒത്തിരി ആയോ ...ഡി ...ഒരു അര്‍ജന്റ് കാള്‍ ഉണ്ടായിരുന്നു ... ദെ ..ഇരുപതു ലക്ഷം രൂപ FD...ആള് ഉച്ചക്കത്തെ ഫ്ലൈറ്റിനു കാനഡയ്ക്ക് പോകുവാണ് ..ഞാന്‍ ഒന്ന് മുഖം കഴുകട്ടെ .."

ജെസി കാബിനില്‍ തന്നെയുള്ള മറ്റൊരു വാതില്‍ തുറന്നു അകത്തേക്ക് കയറി .. ബാത്രൂം ആണ് ...അനിതയുടെ ബ്രാഞ്ചിലും മാനേജര്‍ക്ക് സെപ്പറെറ്റ്‌ ടോയ്ലെറ്റ് ഉണ്ട് ... പിന്നെ ഇത് മെയിന്‍ ബ്രാഞ്ച് ആയതു കൊണ്ട് .സ്റ്റാഫിനും കസ്റ്റമേഴ്സിനും ഓരോന്ന് വീതം .

" നീയൊന്നും വിചാരിക്കരുത് കേട്ടോ ..."

" ഹേ ഇല്ലടി"

" ഹും ...സഫിയ ഈ ആഴ്ച അവസാനം പോകും ..പിന്നെ നിന്‍റെ സാമ്രാജ്യമാ അത് ...അരുണിനേയും പിന്‍വലിക്കാന്‍ സാധ്യതയുണ്ട് മെയിന്‍ ബ്രാഞ്ചിലേക്ക് ...ഇന്ന് ഇന്റര്‍വ്യൂ ഉണ്ട് ...അങ്ങോട്ടേക്ക് ."

ഉച്ച വരെ കോളുകളും ഒക്കെയായി പോയി . അതിനിടക്ക് സ്റാഫ് ഒപ്പിടിക്കാനും മറ്റും വന്നു പോയ്കൊണ്ടിരുന്നു . അനിത ഒരു കാര്യം ശ്രദ്ധിച്ചു .. സ്റാഫ് വരാന്‍ നേരം കതകില്‍ മുട്ടി വെയിറ്റ് ചെയ്തിട്ടാണ് കടന്നു വരുന്നത് .. ഒരു പ്രാവശ്യം ജെസി ഫോണില്‍ ആയിരുന്നപ്പോള്‍ മുട്ടിയിട്ടു അല്‍പ നേരം കഴിഞ്ഞിട്ടും കയറി വന്നില്ല

💬 Comments

View all comments