Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
കയറി .. ബാത്രൂം ആണ് ...അനിതയുടെ ബ്രാഞ്ചിലും മാനേജര്‍ക്ക് സെപ്പറെറ്റ് ടോയ്ലെറ്റ് ഉണ്ട് ... പിന്നെ ഇത് മെയിന്‍ ബ്രാഞ്ച് ആയതു കൊണ്ട് .സ്റ്റാഫിനും കസ്റ്റമേഴ്സിനും ഓരോന്ന് വീതം .
" നീയൊന്നും വിചാരിക്കരുത് കേട്ടോ ..."
" ഹേ ഇല്ലടി"
" ഹും ...സഫിയ ഈ ആഴ്ച അവസാനം പോകും ..പിന്നെ നിന്‍റെ സാമ്രാജ്യമാ അത് ...അരുണിനേയും പിന്‍വലിക്കാന്‍ സാധ്യതയുണ്ട് മെയിന്‍ ബ്രാഞ്ചിലേക്ക് ...ഇന്ന് ഇന്റര്‍വ്യൂ ഉണ്ട് ...അങ്ങോട്ടേക്ക് ."
ഉച്ച വരെ കോളുകളും ഒക്കെയായി പോയി . അതിനിടക്ക് സ്റാഫ് ഒപ്പിടിക്കാനും മറ്റും വന്നു പോയ്കൊണ്ടിരുന്നു . അനിത ഒരു കാര്യം ശ്രദ്ധിച്ചു .. സ്റാഫ് വരാന്‍ നേരം കതകില്‍ മുട്ടി വെയിറ്റ് ചെയ്തിട്ടാണ് കടന്നു വരുന്നത് .. ഒരു പ്രാവശ്യം ജെസി ഫോണില്‍ ആയിരുന്നപ്പോള്‍ മുട്ടിയിട്ടു അല്‍പ നേരം കഴിഞ്ഞിട്ടും കയറി വന്നില്ല . ജെസി ഫോണ്‍ വെച്ചതിനു ശേഷമാണ് വന്നത്
" അതെന്താടി ജെസി ..നീ ഫോണ്‍ വെച്ചിട്ടാണല്ലോ അവരു കയറി വന്നത് ..നിന്‍റെ കോള്‍ തീര്‍ന്നെന്നു എങ്ങനെ അറിഞ്ഞു ... പുറത്തു നിന്ന് നോക്കിയാല്‍ അകം കാണത്തുമില്ലല്ലോ ..."
" അപ്പൊ നീയത് കണ്ടിട്ടില്ലേ ?"
" എന്ത് ?"
" നീയിങ്ങു നോക്കിക്കേ ..." ജെസി ടേബിളിന്റെ സൈഡില്‍ ഉള്ള സ്വിച്ച് കാണിച്ചു കൊടുത്തു " ഈ സ്വിച്ച് പുറത്തെ ലൈറ്റിന്റെയാണ് .... അകത്തേക്ക് വരാമെങ്കില്‍ വെള്ള ലൈറ്റ് തെളിയും . ഇല്ലെങ്കില്‍ ഓഫ് . മറ്റുള്ള കളറുകള്‍ ആളുകള്‍ക്ക് മനസിലാകും അതിനാ ഇത് ..സ്റ്റാഫിനോക്കെ അറിയാം ...
💬 Comments
View all comments