0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

റൂമിലേക്ക്. അവിടെ എത്തിയപ്പോൾ മറ്റവൻ അവിടെ ഉണ്ട് അരുൺ. പാവത്താനെ പോലെയാണ് നിൽപ്പ്.

മാഡം അകെ ദേഷ്യത്തിലാണ്.

അന്നേ എന്തു പണിയാണ് കാണിച്ചത്. കോളേജിൽ ഡിസ്‌സിപ്ലിൻ എന്നൊരു സാധനമില്ലേ. ഒരാളെ ഇടിക്കുക എന്നൊക്കെ പറഞ്ഞാൽ......

അവര് നിന്ന് കത്തുകയാണ്.

“എന്തെങ്കിലും ഉണ്ടെങ്കിൽ കംപ്ലൈന്റ്റ് ചെയ്‌താൽ നടപടിയെടുക്കാനല്ലേ ഞങ്ങളിരിക്കുന്നത്. “

“മാം രാവിലെ പറഞ്ഞത് ഇത്ര വേഗം മറന്നോ? എൻ്റെ കാര്യത്തിൽ യാതൊരു ഇടപെടലും നടത്തില്ല എന്നത്. “

എൻ്റെ മറുപടി കേട്ടതോടെ അവരൊന്നു അടങ്ങി.

“പിന്നെ കംപ്ലൈന്റ്റ് ചെയ്യാനാണെങ്കിൽ ഞാൻ ചെയ്തോളാം പക്ഷേ ഇവിടെ അല്ല അപ്പച്ചിയുടെ അടുത്ത്. കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. അതു കൊണ്ട് ഈ വക കാര്യത്തിന് എന്നെ ഇങ്ങോട്ട് വിളിപ്പിക്കരുത്.  പഴയ അന്നയായിരുന്നേൽ  നിങ്ങളുടെ അടുത്തു വന്നേനെ. ഇനി അതുണ്ടാകില്ല  ഇനി അങ്ങോട്ട് എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം. അത്രയും പറഞ്ഞിട്ട് ഞാൻ അവിടന്ന് ഇറങ്ങി  നേരെ ക്ലാസ്സിലേക്ക് തന്നെ പോയി.”

ഉച്ചക്ക് തന്നെ അവനുള്ള സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ കയറി. ക്ലാസ്സു കഴിഞ്ഞു അനുപമയെ കൂട്ടി നേരെ കഫേയിലേക്ക് പോയി. അവളുടെ അടുത്ത് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നി. എൻ്റെ മനസ്സിൽ കുറെ ചോദ്യങ്ങളും.

അർജ്ജു വേർഷൻ:

കീർത്തനയെ മീര മാഡം നടപടിയിൽ നിന്നൊഴുവാക്കി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. അതിൻ്റെ  ദേഷ്യത്തിലാണ് ഞാൻ ക്ലാസ്സിൽ ഇരുന്നത്. ആദ്യത്തെ ബ്രേക്ക് ആയപ്പോൾ രാഹുൽ വീണ്ടും ജെന്നിയുടെ അടുത്തേക്ക് ഓടി.  മാത്യു വന്നു എൻ്റെ അടുത്തു കുറച്ചു സംസാരിച്ചു. ദീപു ഹോസ്റ്റലിൽ നിന്ന് മുങ്ങിയ  കാര്യമായൊക്കെ എന്നോട് പറഞ്ഞു.

രണ്ടാമത്തെ പീരീഡിൻ്റെ പകുതി

💬 Comments

View all comments