Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
കഴിഞ്ഞപ്പോളാണ് അന്ന ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്. എല്ലാവരുടെയും നോട്ടം അവളിലേക്കായി. എന്തുകൊണ്ടോ അവളുടെ വരവ് എന്നിൽ അസ്വസ്ഥത ഉണ്ടാക്കി. അന്നുണ്ടായിരുന്ന സഹതാപം ഒക്കെ പോയിരിക്കുന്നു. എന്നെയും അവളെയും കൂട്ടി ആയിരകണക്കിന് കഥകൾ ഇറങ്ങുമെല്ലോ എന്നായിരുന്നു എൻ്റെ ചിന്ത.
ഞാൻ മുൻപിലിരുന്ന് ലാപ്ടോപ്പിൽ നോക്കിയിരുന്നതല്ലാതെ അവളെ നോക്കിയതേ ഇല്ലേ. എന്തു വന്നാലും ലാപ്ടോപ്പ് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കുന്ന പ്രശ്നമായില്ല. അവൾ സ്ഥിരമിരിക്കുന്ന എൻ്റെ അടുത്തുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അതു കൊണ്ട് ഇന്ന് ഏതായാലും ഇവിടെ ഇരിക്കില്ല. അവൾ പിൻനിരയിൽ എതിർ ദിശയിലുള്ള ഏതോ സീറ്റിൽ പോയിരുന്നു. സോഫിയ മിസ്സ് പോഡിയത്തിൽ രണ്ടു തട്ട് തട്ടിയതോടെ അതും തീർന്നു
ക്ലാസ്സിലെ ചിലരൊക്ക എൻ്റെ മുഖഭാവമെന്തെന്ന് അറിയാനായി നോക്കുന്നുണ്ട്.
അർജ്ജു വേർഷൻ:
അടുത്ത ബ്രേക്കായതും ഞാൻ നേരെ ലൈബ്രെറിയിലേക്ക് പോയി. രാഹുലിൻ്റെ അടുത്ത് മാത്രമാണ് പറഞ്ഞത്. വിശാലമായ ലൈബ്രറിയാണ്. ഐഐഎം പഠിക്കുമ്പോൾ എല്ലാവരും ലൈബ്രറിയിലാണ് സംസാരവും വർക്കും എല്ലാം. ഇവിടെ ശ്‌മശാന മൂകതയാണ്. ബെല്ലടിച്ചതും ലൈബ്രറിയൻ എന്നെ പറഞ്ഞു വിടാൻ വന്നു. എന്നെ തിരിച്ചറിഞ്ഞതോടെ അങ്ങേര് ഒരു മൂളി പാട്ടും പാടി പോയി. അതികം താമസിക്കാതെ ഞാൻ അവിടെ ഇരുന്നു സുഖമായി കുറെ നേരം ഉറങ്ങി. രാഹുൽ വന്ന് തട്ടി വിളിച്ചപ്പോളാണ് ആണ് ഞാൻ എഴുന്നേറ്റത്. ഉച്ചക്ക് ബ്രേക്കിൻ്റെ സമയം കഴിയാറായിരിക്കുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പുറത്തു പോയി കഴിക്കാനുള്ള ടൈം ഇല്ല. ക്യാന്റീനിലേക്ക് വെച്ച് പിടിച്ചു.
“അർജ്ജു ക്യാന്റീനിൽ പോണോ?”
“ഡാ വിശന്നിട്ട് വയ്യ. നീ കഴിച്ചോ. കഴിച്ചെങ്കിലും ഒരു കമ്പനിക്ക് വാ.”
“അതല്ല അവിടെ ചെറിയ ഒരു
💬 Comments
View all comments