Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
അന്ന എന്തിനാണ് തല്ലിയത് എന്നറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു വന്നു. whatsapp തുറന്നു നോക്കിയപ്പോൾ ക്ലാസ്സ് ഗ്രൂപ്പിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഒപ്പം അവനെയും ഡയറക്ടർ സസ്‌പെൻഡ് ചെയ്‌തു എന്നൊക്കെയുണ്ട്. അപ്പോൾ സംഭവം സീരിയസ് ആണ്. അടി വാങ്ങിയവനെ സസ്‌പെൻഡ് ചെയ്യണമെങ്കിൽ അത് പോലെയുള്ള തൊട്ടിത്തരം കാണിച്ചിട്ടുണ്ടാകും അരുണും ഗാങ്ങുമ്മല്ലേ അതിശയമില്ല.
ഫ്ലാറ്റിൽ എത്തിയപ്പോൾ രാഹുൽ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു. അവളെ കുറ്റം പറയാൻ പറ്റില്ല ആ തെണ്ടി അരുൺ ഇരന്നു വാങ്ങിയതാണ്.
സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയം:
മാഡം, പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് ഭദ്രൻ സാർ വന്നിട്ടുണ്ട്.
“കഫ്റ്റീരിയിലേക്ക് ഇരിക്കാൻ പറ. ഞാൻ ഇപ്പോൾ വരാം “
ഭദ്രൻ ലെന IPS ന് വളരെ വിശ്വാസമുള്ള ഒരു ഉദ്യോഗസ്ഥനാണ്. അയാളെ ആണ് അർജ്ജുവിൻ്റെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചു രഹസ്യമായി അന്വേഷിക്കാൻ ഏൽപ്പിച്ചത്. ലെന ചെന്നതും ഭദ്രൻ എഴുന്നേറ്റു നിന്നു
"ഭദ്രൻ ഇരിക്കൂ."
“മാഡം പറഞ്ഞ പോലെ അൺഒഫീഷ്യലായി അന്വേഷിച്ചു. മൂന്ന് അക്കൗണ്ട് അർജുൻ ദേവ് എന്ന പേരിലാണ്. രണ്ടെണ്ണം HDFC ബാങ്കിലും ഒരെണ്ണം SBI ളും നാലാമത്തെ അക്കൗണ്ട് രാഹുൽ കൃഷണ അതും HDFC ബാങ്ക് . അർജ്ജുൻ ദേവിൻ്റെ മൂന്നു അക്കൗണ്ടുകളിലും കൂടി രണ്ടു കോടി അറുപത്തി നാലു ലക്ഷം രൂപയോളം ഉണ്ട്. രാഹുൽ കൃഷണ എന്ന അക്കൗണ്ടിൽ പതിനെട്ട് ലക്ഷം രൂപ. അക്കൗണ്ടുകളെല്ലാം ഒരേ സമയത്താണ് ഓപ്പൺ ആക്കിയത്. ഇതാ സ്റ്റേറ്റ്മെൻ്റെ. “
ലെന ഒന്ന് ഞെട്ടി. 1st ഇയർ MBA പഠിക്കുന്ന കുട്ടിയുടെ അക്കൗണ്ടുകളിൽ ഇത്രയും പണമോ? അവര് സ്റ്റെമെൻ്റെ വാങ്ങി നോക്കി.
💬 Comments
View all comments