0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

അക്കൗണ്ട് തുടങ്ങിയപ്പോൾ തന്നെ  ഓരോ കോടിയുടെ അടുത്ത്  പണം വന്നിട്ടുണ്ട്. foriegn റെമിറ്റൻസ് ആണ്.  പിന്നെ വേറെ വരവൊന്നുമില്ല.  ഇനി അവനെ അമേരിക്കൻ parents അവൻ്റെ വീതം നൽകി പുറത്താക്കിയോ.

അപ്പോഴാണ് ലെന അത് ശ്രദ്ധിച്ചത് രാഹുലിൻ്റെ  അക്കൗണ്ടിലും foriegn  റെമിറ്റൻസ് വഴി ആണ് ആദ്യ ഇരുപതു ലക്ഷം വന്നിട്ടുള്ളത്.

അർജ്ജുവിൻ്റെ വീട്ടുകാർ രാഹുലിന് പണം എന്തിനു നൽകണം? ഇതിനെ പറ്റി കൂടുതൽ അന്വേഷിക്കണം

കാര്യമായ ചിലവുകൾ ഇല്ല ഒരു കാറും രണ്ടു ബൈക്കും വാങ്ങിയിട്ടുണ്ട്. പിന്നെ ചാരിറ്റിക്ക് കുറെ പണം ചിലവാക്കിയിട്ടുണ്ട്.

“മാഡം unofficial ആയതു കൊണ്ടാണ്  ബാങ്ക് സീൽ വെക്കാത്തത്.

അക്കൗണ്ട് ഹോൾഡറുടെ അഡ്രസ്സ് മറൈൻ ഡ്രൈവിലെ ഫ്ലാറ്റാണ്. “

“ഓക്കേ. നോമിനീ പേര് ആരുടെയാണോ എന്ന് നോക്കിയോ?”

“രണ്ട് അക്കൗണ്ടിലും നോമിനീ  ഇല്ല മാഡം.”

റെമിറ്റൻസ് കോഡ് വഴി ഡീറ്റെയിൽസ് എടുത്താൽ അർജ്ജുവിൻ്റെ റിലേറ്റീവ്  രാജീവ് എന്തായാലും അറിയും.  അർജ്ജുവിനെ  ചുറ്റി പറ്റിയുള്ള ദൂരൂഹത നീങ്ങണമെങ്കിൽ അവരെ  കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു. പ്രത്യകിച്ചും അന്നയും അർജ്ജുവും തമ്മിൽ അടുപ്പത്തിലാണെന്ന് ആ രാജീവ് പറഞ്ഞ സ്ഥിതിക്ക് അർജ്ജുവിൻ്റെയും രാഹുലിൻ്റെയും പാസ്റ്റിനെ കുറിച്ചറിയേണ്ടിയിരിക്കുന്നു.

“താൻ ഒരു കാര്യം ചെയ്യണം. ആരുമറിയാതെ ചെന്നൈ വരെ പോകണം, എന്നിട്ട് ഈ കോളേജിൽ അവരെ പറ്റി ഒന്ന്  അന്വേഷിക്കണം. ഇത് അവരുടെ ഡിഗ്രീ സെർട്ടിഫിക്കറ്റുകളുടെ കോപ്പിയാണ് “

ലെന കോളേജിൽ നിന്ന് മീര മാം തന്ന അഡ്മിഷൻ ഫോമിൻ്റെ കോപ്പി നൽകി.

“മാഡം unoffical ആയി പോയാൽ സ്പെഷ്യൽ ബ്രാഞ്ച് അറിയും.”

“ഒരു പണി ചെയ്യ്. രണ്ടു ദിവസം മതിയെല്ലോ,

💬 Comments

View all comments