Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
നമുക്ക് സോൾവ് ചെയ്യാം.”
“കുട്ടി ഭയങ്കര ആലോചനയിലാണെല്ലോ. എന്താണ് കാര്യം?”
ഒന്നുമില്ല ചേച്ചി
“പഠിക്കാൻ എന്തു സഹായം വേണേലും പറഞ്ഞോ അക്കൗണ്ടൻസി ഒക്കെ ഞാൻ പഠിപ്പിക്കാം. ഞാൻ എം.കോം റാങ്ക് ഹോൾഡർ ആയിരുന്നു പക്ഷേ ഫീസ് തരണം.”
പാറു തമാശയായി പറഞ്ഞു
“ശരി ചേച്ചി.”
പിന്നെ അവർ കുറെ നേരം കൂടി സംസാരിച്ചിരുന്നു. അത് കഴിഞ്ഞു മെസ്സിൽ പോയി ഫുഡ് കഴിച്ചു. പിന്നെ അന്ന കുറച്ചു നേരം Assignment ഒക്കെ ചെയ്‌തിരുന്നു. പിന്നെ കിടന്നുറങ്ങി.
കോസ്മോസ് ക്ലബ്, കൊച്ചി “
മാർക്കോസ് അയാളുടെ അളിയൻ പയസുമായി രഹസ്യ കൂടി കാഴ്ച്ചയിലാണ്
“എന്തായി ആ പയ്യനെ പറ്റി രഹസ്യമായി അന്വേഷിച്ചോ?”
“ചേട്ടാ അമേരിക്കയിൽ അന്വേഷിക്കാൻ അവൻ്റെ അഡ്രസ്സ് ഇല്ലാതെ
എങ്ങനെ? പിന്നെ ആ ലോക്കൽ ഗാർഡിയനെ ജേക്കബ്നെ കുറിച്ചന്വേഷിച്ചു. പട്ടാളക്കാരൻ ആൾ ഒരു ഒറ്റയാനാണ്. എസ്റ്റേറ്റ് കുമളിയിൽ നിന്ന് ഇരുപത് km മാറി ആണ്. ഏല കൃഷി ആണ്. അവര് അവിടെ ഉണ്ടായിരുന്നു. പെണ്ണിനെ പട്ടാളക്കാരൻ്റെ ഒപ്പം കുമിളി ടൗണിൽ കണ്ടവരുണ്ട്. പക്ഷേ പയ്യന്മാരുണ്ടായിരുന്നില്ല. ഇപ്പോൾ അവിടെ ഇല്ല.”
“അതൊക്കെ എനിക്കറിയാമെടോ ഇവിടെ കാക്കനാട് ഹോസ്റ്റലിൽ ഉണ്ട്. നമ്മുടെ റോയുടെ ഭാര്യാ സ്റ്റെല്ല നടത്തുന്ന ഹോസ്റ്റലിൽ. അന്നയുടെ ടീച്ചറിന് അവിടത്തെ വാർഡനെ അറിയാം. അങ്ങനെ കയറി പറ്റിയതാണ്. “
“കുര്യൻ സാറും ജോസും? “
“ഒന്നുമങ്ങോട്ട് വിട്ട് പറയുന്നില്ല. തത്ക്കാലം അന്നയുട പഠനം തുടരാൻ സമ്മതിച്ചു എന്ന് മാത്രമാണ് എന്നോട് പറഞ്ഞത്. പക്ഷേ എന്തൊക്കെയോ പ്ലാൻ ചെയ്‌തിട്ടുണ്ട് ജോസ് ഓടി നടക്കുന്നുണ്ട്. കല്യാണത്തിന് ഇപ്പോഴും സമ്മതമെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്.
💬 Comments
View all comments