Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
ഈ ബമ്പർ ലോട്ടറി അങ്ങനെ കളയാൻ പററുമോ ജോണി അറിഞ്ഞിട്ടില്ല. ജിമ്മിയോടെ അവൻ്റെ അടുത്തു ഒന്നും പറയണ്ട എന്ന് ചട്ടം കെട്ടിയിട്ടുണ്ട്. “
“പയ്യന് നല്ല സെറ്റപ്പ് ആണെങ്കിൽ ഇനി കുര്യൻ സാർ മറുകണ്ടം ചാടുമോ ചേട്ടാ ?”
“അതിന് ചാൻസ് ഇല്ല അന്യ മതസ്ഥനെ കെട്ടിയാൽ പിന്നെ കുര്യൻ സാർ പാലായിൽ ജയിക്കുമോ?”
“ചേട്ടായിക്ക് ഇത്രയും നാളായിട്ട് കുരിയൻ സാറിനെ മനസ്സിലായിട്ടില്ലേ. ഇത്രയും കൂർമ്മ ബുദ്ധിയുള്ള ആളെ ചേട്ടൻ ജീവതത്തിൽ കണ്ടിട്ടുണ്ടോ? ഇതൊക്കെ വല്ല മീഡിയക്കാരും മണത്തറിയും പിന്നെ കുര്യൻ മത മൈത്രി കളിക്കും. ക്രിസ്ത്യൻ വോട്ടിനൊപ്പം അയാൾ ഹിന്ദു വോട്ടുകൂടി പിടിക്കും. അതു കൊണ്ട് ചേട്ടായി എത്രയും പെട്ടന്ന് കല്യാണം നടത്തിക്ക് അല്ലെങ്കിൽ വേറെ പരിപാടി നോക്ക്.
മാർക്കോസ് ആലോചനയിലായി. സംഭവം ശരിയാണ്. ചെറിയ ചാൻസ് ആണെങ്കിലും റിസ്ക് എടുക്കാൻ വയ്യ
“പയസെ നീ ഒരു ഐഡിയ പറ?”
“ചേട്ടൻ ആ റോയിയെയും സ്റ്റെല്ലയും പോയി കാണു. എന്നിട്ട് എങ്ങനെയെങ്കിലും അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്ക്. അവൾ എന്തു ചെയ്യും എന്ന് നോക്കാം. “
“ഡാ അവൾ തിരിച്ചു അവൻ്റെ അടുത്തേക്ക് പോയാലോ?”
“അതൊന്നുമുണ്ടാകില്ല. അങ്ങനെയാണെങ്കിൽ അവൾ എന്തിന് ഇപ്പോൾ ഹോസ്റ്റലിൽ നിൽക്കണം. ഇപ്പോൾ തന്നെ അവൻ്റെ ഒപ്പം പൊറുതി തുടങ്ങില്ലായിരുന്നോ?”
“ഞാൻ എന്തായാലും റോയിയെ ഒന്ന് കാണട്ടെ. അവൻ എന്തായാലും അത് മുതലാക്കും. “
മാർക്കോസ് രണ്ട് പെഗ് കൂടി അടിച്ചിട്ട് അവിടന്ന് ഇറങ്ങി. റോയിയെ കണ്ട് അന്നയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കണം.
…….
അന്നയുടെ ഹോസ്റ്റലിൽ:
കോളേജിൽ നിന്ന് വന്ന ശേഷം
💬 Comments
View all comments