Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
അന്ന ആലോചനയിലാണ്.
സീനിയർ അരുണിന് സസ്പെന്ഷന് കിട്ടിയതോടെ ആരും കളിയാക്കലും ഡയലോഗ് പറയലുമൊന്നുമില്ല. എങ്കിലും സീനിയസ് കാണുമ്പോൾ ചെറുതായി പുച്ഛിക്കുന്നുണ്ട്. പിന്നെ പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ ഇപ്പോഴും ഇതു തന്നയാണ് സംസാരം എന്ന് അനുപമ വഴി അറിഞ്ഞു. ആർക്കും എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്നറിയില്ല. രാഹുൽ വഴിയുള്ള ജെന്നിയുടെ വേർഷൻ ആണ് കൂടുതൽ പേരും വിശ്വസിച്ചിരിക്കുന്നത്.
അനുപമ അല്ലാതെ ക്ലാസ്സിലെ പെണ്ണുങ്ങൾ ആരും തന്നെ തൻ്റെ അടുത്തു സംസാരിക്കാൻ വരുന്നില്ല. ഒരു തരം ഐത്തം. അമൃതയാണെങ്കിൽ മുഖം വീർപ്പിച്ചാണ് നടക്കുന്നത്. ആണുങ്ങളുടെ ഇടയിൽ നിന്നാണ് ബേധപെട്ട പ്രതീകരണം സുമേഷും ടോണിയും വന്നു സംസാരിച്ചു. എന്തിന് ദീപുവിൻ്റെ ചങ്കു രമേഷ് വരെ വന്നു സോറി പറഞ്ഞു.
പക്ഷേ എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് അർജ്ജുവിൻ്റെ പ്രവർത്തികളായിരുന്നു. ഇപ്പോൾ മുഖത്തു പോലും നോക്കുന്നില്ല. അന്ന് കോളേജിൽ എത്തിയപ്പോൾ കാണിച്ച അനുകമ്പ അവൻ്റെ മുഖത്തു കാണാനില്ല. അവൻ്റെ പ്രവർത്തി കണ്ടാൽ ഞാൻ കാരണം അവൻ്റെ മാനം പോയത് പോലെയുണ്ടല്ലോ. ഇനി ആ രാഹുൽ വല്ലതും പറഞ്ഞു എരി കയറ്റിയോ.
ഡോറിൽ തട്ടുന്നത് കേട്ടാണ് അന്ന ഡോർ തുറന്നത് . വാർഡൻ മേരി ടീച്ചർ ആണ്
“അന്ന ഒരു വിസിറ്റർ ഉണ്ട്.”
ആരാണ്?
“കമ്മിഷണർ മാഡം ആണ്.”
അന്ന വിസിറ്റർസ് റൂമിലേക്ക് ചെന്നു
"എന്താ അപ്പച്ചി ഈ സമയത്തു? അവിടെ വന്ന് താമസിക്കാൻ പറയാൻ ആണെങ്കിൽ വേണ്ടാ.
“ഞാൻ അത് പറയാൻ തന്നെയാണ് വന്നത്.”
അന്ന റൂമിൽ പോകാനായി തിരിഞ്ഞതും അപ്പച്ചി അവളുടെ കൈയിൽ കയറി പിടിച്ചു.
"നിനക്ക് എൻ്റെ ഒപ്പം വന്നാൽ എന്താണ്. സ്റ്റീഫനും
💬 Comments
View all comments