Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
ആണ് കൂടുതൽ. മൂന്നും ഫേക്ക് iD ഉപയോഗിച്ചു എടുത്ത കണക്ഷൻ ആണ്. പിന്നെ ആദ്യത്തെ കൊലപാതകം നടന്ന അന്ന് മുതലാണ് ഈ മൂന്ന് മൊബൈൽ നമ്പറും ആക്റ്റീവ് ആയത്. ടോൾ ബൂത്ത് ഫോട്ടോസ് ഷെയർ ചെയുന്നുണ്ട്”
ജീവ ടോൾ ഗേറ്റ് ഫോട്ടോസ് പ്രൊജക്റ്റ് ചെയ്തു.
“ഇതിൽ സ്കോര്പിയോയിൽ ഒരാളെ ഉള്ളുവല്ലോ.”
“ശരിയാണ് മൂന്ന് മൊബൈൽ ഫോൺ സിഗ്നൽ വാഹന പാതയിലെ ടൗറിൽ കണക്ട് ആയെങ്കിലും ഒരാൾ മാത്രമാണ് ഉള്ളത്. ഒരു ഡിവേഴ്സറി ടാക്ടിക്ക് എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. പ്രൈവറ്റ് ക്യാമെറകളിൽ നിന്ന് കൂടുതൽ ഫോട്ടോസ് ലഭിക്കുമോ എന്ന് നോക്ക്
വിജയവാഡ ഏരിയയിൽ IEM സെൽ ഉണ്ടോ എന്ന് അന്വേഷിക്കണം.
ബ്ലൂ റോസും ഹൈദരബാദ് സെല്ലിലെ റിയാസിൻ്റെ കോൺടാക്ട്ലിലുള്ള ഹാക്കറിന് പ്രതിഫലമായി ഡ്രഗ്സ് എത്തിച്ചിരുന്നത് ഈ ബ്ല്യൂ റോസ് വഴിയാണ്. അത് കൊണ്ട് കൊലപാതകങ്ങൾക്ക് IEM മുമായി ബന്ധമുണ്ടാകാൻ ചാൻസ് ഉണ്ട്..
എത്രയും പെട്ടന്ന് ആ ഹാക്കറെ കണ്ടു പിടിക്കണം. “
“ഞങ്ങൾ ശ്രമിക്കുന്നുണ്ട് സാർ. നമ്മൾ ഡാർക്ക് വെബിൽ ചില ഹാക്കിങ് ജോബ്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. “
“ഇപ്പോൾ കുറച്ചധികം നാളായില്ലേ.അവൻ ബുദ്ധിമാനാണ് നിങ്ങളുടെ ഇത്തരം വലയിൽ അവൻ വന്നു കയറുമെന്ന് തോന്നുന്നില്ല. വേറെ രീതിയിലും ട്രൈ ചെയ്യണം. “
“അപ്പോൾ ശരി നാളത്തെ കാര്യം ആദ്യം.”
ജീവ ഫോൺ വെച്ച്. വീണ്ടും മീറ്റിംഗിലേക്ക് കടന്നു
“കുര്യൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും നീക്കമുണ്ടോ? “
“ഇത് വരെ ഇല്ല സാർ. പാലാ കേന്ദ്രീകരിച്ചുള്ള ലോക്കൽ ചാനലുകളിൽ ജോസിൻ്റെ ആൾക്കാർ വീക്ഷിക്കുന്നുണ്ട്. ഇത് വരെ ഒന്നുമില്ല. പിന്നെ ജോസിൻ്റെ
💬 Comments
View all comments