0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

അത്യാവശ്യം ആളൊക്കെയുണ്ട്.  അത് കൊണ്ട് വലിയ റിസ്കാണ്. എങ്കിലും റിസ്‌ക് എടുത്തേ പറ്റു. ഏകദേശം ലക്ഷ്യ സ്ഥാനത്തിന് പാരലൽ ആയ സ്ഥലത്തു എത്തി. ഒരു നാലു നില കെട്ടിടമാണ്. വാടക്ക് കൊടുക്കുന്ന ടൈപ്പ് ഫ്ലാറ്റ്.  താഴെ മുഴുവൻ പാർക്കിംഗ് ആണ് കുറച്ചു കാറും ബൈകക്കുമൊക്കെ ഇരിക്കുന്നുണ്ട്. പിൻഭാഗത്തെ മതിൽ ചാടിയാൽ അപ്പുറത്തെ റോഡിലേക്ക് ഫേസ് ചെയുന്ന വീടുകളിലേക്ക് എത്തും . അതിൽ അവസാനത്തെ വീടാണ് ലക്‌ഷ്യം. അവർ അങ്ങോട്ട് നീങ്ങാൻ പോയപ്പോൾ മുകളിലെ നിലയിൽ നിന്ന് മൂന്ന് പേർ വന്നു. ഏതോ ബിപിഒ എംപ്ലോയീസ് രാത്രി ഷിഫ്റ്റിന് പോകാൻ ഇറങ്ങിയതാണ്. പെട്ടന്ന് അവരെ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ  ആദീൽ ഒന്ന് പരുങ്ങി എന്നാൽ സലീം മനഃസാന്നിദ്യം വിടാതെ അവരോട് ചോദിച്ചു

“ഹലോ! ഇതാണോ റോസ് സ്ട്രീറ്റ് ?(ഹിന്ദി )”

“അല്ല ഇതല്ല ഈ ഫ്ളാറ്റിൻ്റെ  ബാക്കിലെ വഴിയാണ്. മെയിൻ റോഡിൽ നിന്ന്  അടുത്ത ലെഫ്റ്. “

“താങ്ക് യു സർ”

കൂടുതൽ സംസാരിക്കാതെ സലീം അദീലിനെ കൂട്ടി അവിടന്ന് ഇറങ്ങി. തിരിച്ചു  താമസിക്കുന്നിടത്തേക്കാണ് പോയത്.

വെളുപ്പിനെ  ഒരു പ്രാവിശ്യം കൂടി പോകാം. എപ്പോൾ വരുമെന്ന് പറയാൻ സാധിക്കില്ല. ഞാൻ ഒറ്റക്കാണ് പോകുന്നത്.  പിന്നെ കുറച്ചു സാധനങ്ങൾ ഒരു ചെറിയ ബാഗിലായി എടുത്തു.

വെളുപ്പിനെ മൂന്നു മണി ആയപ്പോൾ സലീം നേരത്തെ പോയ അപാർട്മെൻ്റെ കോംപ്ലക്സ് ലക്ഷ്യമാക്കി നീങ്ങി. ഈ തവണ ആ ഇടവഴിയിലും അപാർട്മെൻ്റെ താഴെയും ആരെയും കണ്ടില്ല നേരെ മതിലിൽ കയറിയ ശേഷം ഒന്ന് നോക്കി അപ്പുറത്തെ വഴിയിലെ രണ്ട് വീടുണ്ട്. തൻ്റെ ലക്ഷ്യമായ  അവസാനത്തെ

💬 Comments

View all comments