0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 253

തന്നെ അലാറം ഓഫാക്കി cctv  ലൈവ് ഫീഡിലേക്ക് നോക്കി. രണ്ടു ചെറുപ്പക്കാർ ഗേറ്റ് തുറന്നു കയറുകയാണ് ഒരാൾ ബാഗ് പിടിച്ചിട്ടുണ്ട്. രണ്ടാമൻ്റെ കൈയിൽ കട്ടിയുള്ള രണ്ട് പുസ്തകങ്ങളുണ്ട്. ഒറ്റ നോട്ടത്തിൽ salesman മാരെ പോലെയുണ്ട്. ആദ്യത്തെ ആൾ നേരെ ബെൽ അടിച്ചു. രണ്ടാമൻ ചുറ്റും നോക്കുന്നുണ്ട്. വീണ്ടും ബെല്ലടിച്ചു. ബാഗും തൂക്കി നിന്നവൻ ബാഗിൽ നിന്ന് എന്തോ എടുക്കാൻ നോക്കുന്നുണ്ട്. ഇനി വല്ല ആയുധവുമാണോ?

അല്ല  ഒരു കുപ്പി വെള്ളമാണ്. അവൻ വെള്ളം കുടിച്ച ശേഷം കുടെയുള്ളവന് കുപ്പി നീട്ടി. അവനും വെള്ളം കുടിച്ചിട്ട് ആ സ്റ്റെപ്പിൽ ഇരുന്നു രണ്ട് പേരും വിശ്രമിക്കാനുള്ള ഭാവമാണ്.

സഞ്ജയ് ഇരുവരെയും സസൂക്ഷ്‌മം നിരീക്ഷിച്ചു. എന്തെങ്കിലും കാണിച്ചു വീടിനകത്തു കയറിയാൽ അവരുടെ കാര്യം തീരുമാനമാകും. പക്ഷേ അങ്ങനെ ഉണ്ടായില്ല. ഇരുവരും എഴുന്നേറ്റ് ഗേറ്റ് അടച്ച ശേഷം എതിർവശത്തെ അടഞ്ഞു കിടക്കുന്ന വീട്ടിലേക്ക് നീങ്ങി. അതികം താമസിക്കാതെ ഈ വീടിന് മുൻപിൽ എത്തും. എന്തായാലും അവരെ ഒന്ന് നേരിട്ട് കണ്ട് കളയാം. സഞ്ജയ് പെട്ടന്ന് തന്നെ ലാപ്ടോപ്പ് shutdown ചെയ്‌തു ശേഷം ആരും കാണാത്ത രീതിയിൽ ഒളിപ്പിച്ചു. ആയുധങ്ങൾ സൂക്ഷിക്കുന്ന വലിയ ലോക്കർ തുറന്ന്  ഒരു കൈത്തോക്ക് എടുത്തു കൊണ്ട് ലിവിങ് റൂം ഡോർ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും കാളിംഗ് ബെൽ മുഴങ്ങിയത്. സഞ്ജയ്  പിസ്റ്റൾ ബാക്കിലായി അരയിൽ തിരുകി. എന്നിട്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

നേരത്തെ CCTV ഫീഡിൽ കണ്ട ചെറുപ്പക്കാർ തന്നെ. മുൻപിൽ നില്ക്കുന്നവൻ്റെ  (ജാഫർ) കൈയിൽ കട്ടിയുള്ള രണ്ടു പുസ്തകമുണ്ട്. പിന്നിൽ നിൽക്കുന്നവൻ ((ആദീൽ) വലിയ ബാഗ് തോളിൽ തൂക്കിയിട്ടുണ്ട്.  അലഞ്ഞു നടന്നതിൻ്റെ ലക്ഷണമുണ്ട്. പിന്നിൽ നിൽക്കുന്നവൻ്റെ നോട്ടം അത്ര ശരിയല്ല. ആളുകളെ വിലയിരുത്താനായി നോക്കുന്ന പോലെയുണ്ട്

“സാർ  സ്‌കൂൾ പിള്ളേർക്ക് general  knowledge  എൻസൈക്ലോപീഡിയ, national  geography CD കൾ വല്ലതും വേണോ.”

സഞ്ജയ് കേട്ടിട്ടുള്ളതിൽ ഏറ്റവും മോശം ഇംഗ്ലീഷ്. തമിഴ് കലർന്നിട്ടുണ്ട്. ഏതായാലും ബോർ അടിച്ചിരിക്കുകയാണ് ഒന്ന് സംസാരിച്ചു  നോക്കാം.

സഞ്ജയ് ബുക്ക്  വാങ്ങി മറിച്ചു നോക്കി.

"കഷ്ടപ്പെട്ട്  ഇംഗ്ലീഷ് പറയണമെന്നില്ല. എനിക്ക് തമിൾ മനസ്സിലാകും "

💬 Comments

View all comments