0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 252

സെറ്റാക്കിട്ടുള്ളത്. ഇതിനു പുറമെ ഗേറ്റ് തുറന്നു അകത്താരെങ്കിലും കയറിയാൽ ആക്റ്റീവ് ആകാവുന്ന രീതിയിൽ മുൻഭാഗത്തു മോഷൻ സെൻസർ സെറ്റാക്കിയിട്ടുണ്ട്.

വീടിനകത്തു നിരീക്ഷണ ക്യാമെറകളും വെച്ചിട്ടുണ്ട്. വീടിന് പുറത്തായി ആരും കാണാത്ത രീതിയിൽ ഒരു ക്യാമറ സെറ്റ് ചെയ്‌തിരിക്കുന്നത്. അതിന് പുറമെ വഴിയുടെ തുടക്കത്തിലുള്ള ATM കൗണ്ടറിൻ്റെ അകത്താണ്  ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാ ക്യാമറ ഫീഡുകൾ സെൻസർ അലാറം എല്ലാം കോബ്ര സർവെല്ലാൻസ് ടീം താമസിക്കുന്ന വാടക വീട്ടിലിരുന്ന്സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാം  മോണിറ്റർ ചെയ്യാൻ തരത്തിൽ വലിയ tv, പിന്നെ ലാപ്ടോപ്പ്. കൂടാതെ അത്യാവശ്യ സാഹചര്യം വന്നാൽ നേരിടാനുള്ള ആയുധങ്ങളുമുണ്ട്.  മൂന്നംഗ  ടീം ആണ് ഇതിനായി നില കൊണ്ടിരുന്നത്. ദീപക്ക്, സഞ്ജയ്,  സ്റ്റാൻലി. ആദ്യത്തെ ഒരു  മാസം കഴിഞ്ഞതോടെ IEM കാർ വരുമോ എന്ന് തന്നെ സംശയമായി. അതോടെ ദീപക്ക് വേറെ അസ്‌സൈൻമെന്റിലേക്ക് കടന്നു എങ്കിലും താമസം അവിടെ തന്നയായിരുന്നു. അപ്പോഴും ജീവ സർവെല്ല്ൻസ്  നിർത്താൻ സമ്മതിച്ചില്ല. ക്ഷമയോടുള്ള കാത്തിരിപ്പ് ചാര പ്രവർത്തനങ്ങൾക്ക് അനിവാര്യം എന്നായിരുന്നു ജീവിയുടെ ലൈൻ. പക്ഷേ ആക്രി പെറുക്കാൻ വരുന്നവരല്ലാതെ ആരും അടഞ്ഞു കിടന്ന് വീട്ടിലേക്ക് വന്നിരുന്നില്ല. അതുകൊണ്ട് മഹാ bore പരിപാടിയായിട്ടാണ് അവർക്ക് തോന്നിയത്. എങ്കിലും നിതിൻ്റെ ഫോൺ ചാർജ് ചെയ്യാനും മറ്റുമായി രണ്ട് ദിവസം കൂടുമ്പോൾ പോകും. അതിന് മാത്രമായി ഓപ്പറേറ്റിംഗ് procedure ഒക്കെ സെറ്റാക്കിയിട്ടുണ്ട്.

അങ്ങനെ മാസങ്ങൾ കഴിഞ്ഞപ്പോളാണ് കൊച്ചിയിലേക്ക് എന്തോ അത്യാവിശ്യത്തിനായി ദീപക്കിനും സ്റ്റാന്ലിക്കും പെട്ടന്ന് പോകേണ്ടി വന്നത്. അതോടെ സഞ്ജയ് ഒറ്റക്കായി. ഒറ്റക്കുള്ള surveillance എളുപ്പമല്ല എങ്കിലും  സഞ്ജയ് മാക്സിമം ശ്രമിച്ചിരുന്നു. രാവിലെ എഴുന്നെറ്റ് ഫ്രഷ് ആയി കഴിഞ്ഞാൽ  exercise ഒക്കെ കഴിഞ്ഞാൽ പിന്നെ ബുക്ക് വായനയാണ് പണി. പിന്നെ വൈകിട്ട് വീണ്ടും  ദിവസത്തെ surveillance  ഫുറ്റേജ് ഫാസ്റ്റ് നോക്കും പ്രത്യകിച്ചു ആ വഴിയിലേക്ക് കടന്നു വരുന്ന അജ്ജാതരെ. വീട്ടിൽ ആളെത്തിയാൽ മോഷൻ സെൻസർ ആക്ടിവേറ്റ് ആയി അലാറം അടിക്കും.  അതിലാണ് വിശ്വാസം.

സഞ്ജയ് ഉച്ച ഭക്ഷണം കഴിഞ്ഞു ഉറക്കം തൂങ്ങി ഇരുന്നപ്പോളാണ് ട്രാപ്പ് സെറ്റാക്കിയ വീട്ടിലെ ഗേറ്റ് തുറന്നത് സൂചിപ്പിക്കുന്ന അലാറം റൂമിൽ അടിച്ചത്. വേഗം

💬 Comments

View all comments