Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
ചോദിച്ചു. കുഴപ്പമില്ല രണ്ട് പേർക്കും കോൺഫിഡൻസ് ഒക്കെയുണ്ട്. പിന്നെ അത്യവശ്യം ആളുകളുടെ ഡീറ്റെയിൽസ് ഒക്കെ നിരീക്ഷിക്കുന്നുണ്ട്.
"ഇനി നമ്മൾ റോസ് സ്ട്രീറ്റ്ലേക്ക് പോകും. ഇടതു വശത്തെ വീടുകൾ ഓരോന്നായി കയറി ഇറങ്ങണം. ക്യാമറ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. പിന്നെ ആളുകളെ വിലയിരുത്തണം. ഡ്രസ്സ് ഹെയർ സ്റ്റൈൽ ഷൂസ് എല്ലാം പ്രത്യകം ശ്രദ്ധിക്കണം. ഞാൻ അപ്പുറത്തെ വഴിയിൽ നമ്മൾ പോയ ഫ്ലാറ്റിൽ ഉണ്ടാകും.”
“സലീം ഇരുവർക്കും കൈയിൽ ഒതുങ്ങുന്ന ചെറിയ രണ്ട് കത്തി നൽകി. നമ്മുടെ ലക്‌ഷ്യം നിരീക്ഷണമാണ്. അല്ലാതെ ഒരു ആക്രമണം അല്ല.”
സലീം ഒന്നുകൂടി അവരെ ഓർമിപ്പിച്ചു. അദീലും ജാഫറും ഇറങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ സലീം ബൈക്കുമായി പാരലൽ റോഡിലെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി. മുഖം മറക്കാനുള്ള ഹെൽമെറ്റ് ധരിച്ചിരുന്നു.
അദീലും ജാഫറും ഇടതു വശത്തുള്ള ഓരോ വീടുകളിലായി കയറി.
ഏകദേശം ആറു മാസം മുൻപാണ് ജീവയുടെ നിർദേശപ്രകാരം IEM കാർക്കായി കെണിയൊരുക്കിയത്. ശിവയെയും നിതിനെയും ആക്രമിച്ച ടീം ഇല്ലാതായതോടെ വേറെ ഒരു ടീം തേടി വരുമെന്നാണ് കരുതിയത്. കർണാടകയിൽ തന്നെയുള്ള അടുത്ത ഇഎം സെൽ.
നിതിൻ്റെ ഫോൺ പരിശോദിച്ചതിൽ നിന്ന് തന്നെ കാൾ അടക്കം എല്ലാം ട്രാക്ക് ചെയ്യാനുള്ള malware കണ്ടെത്തിയിരുന്നു. malware ഡാറ്റ ട്രാക്ക് ചെയ്യാൻ നോക്കിയെങ്കിലും അത് സാധിച്ചില്ല.
IEM സെൽ ഇങ്ങോട്ട് തേടി വരാൻ ചാൻസ് ഉണ്ട്. ഇങ്ങെനെയുള്ള അവസരമുണ്ടായാൽ ട്രാപ്പ് സെറ്റ് ആക്കാനുള്ള സ്ഥലം ഒക്കെ പണ്ട് തന്നെ തൃശൂൽ കണ്ടെത്തി വെച്ചിരുന്നു. അതാണ് റോസ് സ്ട്രീറ്റ്. റോസ് സ്ട്രീറ്റ് അവസാനം വേസ്റ്റ് വെള്ളം ഒഴുകുന്ന വലിയ കാനായാണ്. അവിടത്തെ നാറ്റം കാരണം ആരും വീട് എടുക്കില്ല. അതുകൊണ്ട് തുച്ചമായ വിലക്ക് വീട് തന്നെ വാങ്ങിയിട്ടിരുന്നു. നേരെ എതിർവശം ഉള്ള വീട് പൂട്ടി കിടക്കുകയാണ്. അതിൻ്റെ മുൻപുള്ള വീട്ടിലാണ് കോബ്ര ടീം സർവെല്ലന്സ് സെറ്റ് ചെയ്തിരിക്കുന്നത്. അത് വാടകക്ക് എടുത്തതാണ്.
നേരത്തെ അറ്റാക്ക് പരാജയപ്പെട്ടതുകൊണ്ട് അതിശക്തമായ തിരിച്ചടി ഉണ്ടാകാം. അതുകൊണ്ട് ഫോൺ വെച്ചിരിക്കുന്ന വീട്ടിൽ ആരുമില്ല. കുറച്ചു മോഷൻ സെൻസറും ബോധം കളയാൻ പാകത്തിനുള്ള ഗ്യാസ് ഡിറ്റനേറ്റർ ആണ്
💬 Comments
View all comments